Connect with us

Kerala

ദുരന്തമുഖത്ത് ഒന്നിക്കേണ്ടത് മനുഷ്യന്റെ കടമ: കാന്തപുരം

മഴക്കെടുതി ദുരിതബാധിതര്‍ക്കായി മര്‍കസില്‍ പ്രത്യേക പ്രാര്‍ഥനാ സംഗമം

Published

|

Last Updated

കോഴിക്കോട് |  ദുരന്തമുഖത്ത് ഒരുമിക്കേണ്ടത് മനുഷ്യന്റെ കടമയാണെന്നും വയനാടിന്റെ പുനര്‍നിര്‍മാണത്തില്‍ സര്‍വ്വ മനുഷ്യരും ഒന്നിക്കണമെന്നും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍. മഴക്കെടുതിയിലും ഉരുള്‍പൊട്ടലിലും മരണപ്പെട്ടവര്‍ക്കും പരുക്കേറ്റവര്‍ക്കുമായി മര്‍കസില്‍ സംഘടിപ്പിച്ച പ്രത്യേക പ്രാര്‍ഥനാ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സമാനതകളില്ലാത്ത ദുരന്തമാണ് വയനാടില്‍ സംഭവിച്ചിരിക്കുന്നത്. ഈ വേളയില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ രാഷ്ട്രീയ, ജാതിമത ഭേദമന്യേ എല്ലാവരും ഒരുമിക്കുന്ന കാഴ്ച പ്രതീക്ഷ നല്‍കുന്നതാണ്. ഭാവിയിലും ഈ ഒരുമ വേണമെന്നും എങ്കില്‍ ഏത് പ്രതിസന്ധിയെയും അതിജയിക്കാമെന്നും അദ്ദേഹം പറഞ്ഞു. പുനരധിവാസ പ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാര്‍ സംവിധാനങ്ങളുമായി ചേര്‍ന്ന് സുന്നി സംഘടനകളും മര്‍കസും പദ്ധതികള്‍ ആവിഷ്‌കരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ചടങ്ങില്‍ വി പി എം ഫൈസി വില്യാപ്പള്ളി അധ്യക്ഷത വഹിച്ചു. ഡോ. മുഹമ്മദ് അബ്ദുല്‍ ഹകീം അസ്ഹരി, സയ്യിദ് മുഹമ്മദ് തുറാബ് സഖാഫി എന്നിവര്‍ സന്ദേശ പ്രഭാഷണം നടത്തി. ദുരിതബാധിതര്‍ക്കായുള്ള പ്രത്യേക പ്രാര്‍ഥനക്ക് സയ്യിദ് ശിഹാബുദ്ദീന്‍ അഹ്ദല്‍ മുത്തനൂര്‍ നേതൃത്വം നല്‍കി. പി സി അബ്ദുല്ല ഫൈസി, പി കെ എം സഖാഫി ഇരിങ്ങല്ലൂര്‍, യു കെ അബ്ദുല്‍ മജീദ് മുസ്ലിയാര്‍, മുഹ്യിദ്ദീന്‍ സഅദി കൊട്ടുക്കര, അബ്ദുല്ല സഖാഫി മലയമ്മ, ബഷീര്‍ സഖാഫി കൈപ്രം, ഹനീഫ് സഖാഫി ആനമങ്ങാട്, സത്താര്‍ കാമില്‍ സഖാഫി, അബ്ദുറഹ്മാന്‍ സഖാഫി വാണിയമ്പലം, ഹാഫിള് സൈനുല്‍ ആബിദ് സഖാഫി, അബ്ദുല്ലത്തീഫ് സഖാഫി പെരുമുഖം, ഉസ്മാന്‍ സഖാഫി വേങ്ങര സംബന്ധിച്ചു.

 

Latest