Kerala
മലദ്വാരത്തില്‍ ഒളിപ്പിച്ച് എംഡിഎംഎ കടത്താന്‍ ശ്രമം; യുവാവ് അറസ്റ്റില്‍
തൃശ്ശൂര്‍ അമ്മാടം സ്വദേശി കൈലാസ് കോടന്നൂരിനെയാണ് പേരാമംഗലം പോലീസ് അറസ്റ്റ് ചെയ്തത്.

തൃശ്ശൂര്‍|തൃശ്ശൂരില്‍ മലദ്വാരത്തില്‍ ഒളിപ്പിച്ച് എംഡിഎംഎ കടത്താന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍. 100 ഗ്രാം എംഡിഎംഎയാണ് പിടികൂടിയത്. തൃശ്ശൂര്‍ അമ്മാടം സ്വദേശി കൈലാസ് കോടന്നൂരിനെയാണ് പേരാമംഗലം പോലീസ് അറസ്റ്റ് ചെയ്തത്.
ബെംഗളുരുവില്‍ നിന്ന് എംഡിഎംഎ കടത്തുന്നുവെന്ന് രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പോലീസ് പരിശോധന. പ്രതിയെ തൃശ്ശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചാണ് തൊണ്ടി മുതല്‍ പുറത്തെടുത്തത്.
---- facebook comment plugin here -----