Connect with us

Kerala

മുക്കുപണ്ടമാണെന്ന് അറിഞ്ഞില്ല; സ്‌കൂട്ടറിലെത്തി വയോധികയുടെ മാല പൊട്ടിച്ച ആള്‍ അറസ്റ്റില്‍

കണ്ണൂര്‍ നാറാത്ത് സ്വദേശി ഇബ്രാഹിം ആണ് അറസ്റ്റിലായത്.

Published

|

Last Updated

കണ്ണൂര്‍|കണ്ണൂര്‍ പന്നേന്‍പാറയില്‍ സ്‌കൂട്ടറിലെത്തി വയോധികയുടെ മാല പൊട്ടിച്ച് രക്ഷപ്പെട്ടയാള്‍ അറസ്റ്റില്‍. കണ്ണൂര്‍ നാറാത്ത് സ്വദേശി ഇബ്രാഹിം ആണ് അറസ്റ്റിലായത്. ഇന്നലെ വൈകീട്ടാണ് സംഭവം. എന്നാല്‍ പൊട്ടിച്ചത് മുക്കുപണ്ടമാണെന്ന് പ്രതി അറിഞ്ഞിരുന്നില്ല.

അതേസമയം ആലപ്പുഴയില്‍ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന ബൈക്ക് മോഷ്ടിച്ച് മുങ്ങിയ പ്രതിയെ ഒറ്റദിവസംകൊണ്ട് പോലീസ്അറസ്റ്റ് ചെയ്തു. ആര്യാട് തെക്ക് കളരിക്കല്‍വെളി വീട്ടില്‍ അശ്വിന്‍ ഒരാഴ്ച മുന്‍പ് വാങ്ങിയ ബൈക്കാണ് വീട്ടില്‍ നിന്ന് മോഷണം പോയത്. തുടര്‍ന്ന് നല്‍കിയ പരാതിയില്‍ കേസെടുത്ത് സിസിടിവി പരിശോധിച്ച് നടത്തിയ അന്വേഷണത്തില്‍ പ്രതിയെ തിരിച്ചറിയുകയായിരുന്നു. കളര്‍കോട് താനാകുളങ്ങര വീട്ടില്‍ രതീഷി(25 )നെയാണ് പോലീസ് പിടികൂടിയത്. കോടതില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.