Kerala
പോലീസ് കണ്‍ട്രോള്‍ റൂമിന് മുന്നിലെ സി സി ടി വി കേടുപാട് വരുത്തിയയാള്‍ അറസ്റ്റില്‍
2.9 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു

പത്തനംതിട്ട | ശബരിമല ക്ഷേത്രത്തിന്റെ സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി കേരള പോലീസ് സ്ഥാപിച്ച പമ്പ പോലീസ് കണ്‍ട്രോള്‍ റൂമിന് മുന്നിലെ സി സി ടി വി ക്യാമറ കേടുപാട് വരുത്തിയയാളെ അറസ്റ്റ് ചെയ്തു. ളാഹ പെരുനാട് വെട്ടിക്കോട്ടില്‍ വീട്ടില്‍ വിഷ്ണു (19)വാണ് പിടിയിലായത്.
പമ്പ ത്രിവേണിയില്‍ 26ന് വൈകുന്നേരം അഞ്ചോടെയാണ് പോലീസ് കണ്‍ട്രോള്‍ റൂമിനു മുന്‍വശവുമുള്ള ക്യാമറക്ക് നേരേ പ്രതിയുടെ അതിക്രമമുണ്ടായത്. 2.9 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. പ്രതിയെ കോടതിയില്‍ ഹാജരാക്കി.
---- facebook comment plugin here -----