Connect with us

Kerala

ബേങ്കില്‍ ജോലി വാഗ്ദാനം ചെയ്ത് 9.25 ലക്ഷം രൂപ തട്ടിയയാള്‍ പിടിയില്‍

തട്ടിപ്പ് ധനലക്ഷ്മി ബേങ്കിന്റെ എന്‍ ആര്‍ ഐ സെക്ഷന്‍ മാനേജരെന്ന് പരിചയപ്പെടുത്തി

Published

|

Last Updated

ചെങ്ങന്നൂര്‍ | ധനലക്ഷ്മി ബേങ്കില്‍ ജോലി നല്‍കാമെന്ന് വാഗ്ദാനം നല്‍കി ഒന്‍പതേകാല്‍ ലക്ഷം രൂപ തട്ടിയെടുത്തയാള്‍ പിടിയിലായി. എറണാകുളം ഇടപ്പള്ളി മാളിയേക്കല്‍ റോഡില്‍ അമൃതഗൗരി അപ്പാര്‍ട്ട് മെന്റില്‍ കിഷോര്‍ ശങ്കര്‍ (ശ്രീറാം -40) നെയാണ് എറണാകുളം പള്ളിമുക്ക് ഭാഗത്തുള്ള ലോഡ്ജിന് സമീപത്ത് നിന്ന് മാന്നാര്‍ പോലീസ് പിടികൂടിയത്.

ധനലക്ഷ്മി ബേങ്കിന്റെ എന്‍ ആര്‍ ഐ സെക്ഷന്‍ മാനേജരാണെന്ന് പരിചയപ്പെടുത്തി മാന്നാര്‍ സ്വദേശിയില്‍ നിന്നാണ് ഇയാള്‍ പണം കൈപ്പറ്റിയത്. ഹോട്ടലില്‍ വെച്ച് നടത്തിയ കൂടിക്കാഴ്ചക്ക് ശേഷം മൂന്ന് മാസങ്ങള്‍ക്കിടെ പല തവണകളായാണ് പണം തട്ടിയെടുത്തത്. ലക്ഷങ്ങള്‍ നല്‍കിയിട്ടും ജോലി ലഭിക്കാത്തതിനാല്‍ യുവാവ് മാന്നാര്‍ പോലീസില്‍ പരാതിനല്‍കുകയായിരുന്നു.

തിരുവനന്തപുരം, എറണാകുളം തുടങ്ങിയ സ്ഥലങ്ങളിലും സമാന രീതിയില്‍ ബേങ്കില്‍ നിന്ന് വായ്പ നല്‍കാമെന്ന് വിശ്വസിപ്പിച്ചും പ്രമുഖരുള്‍പ്പടെയുള്ളവരെ ഇയാള്‍ തട്ടിപ്പിനിരയാക്കിയിട്ടുണ്ട്. 2016ല്‍ എറണാകുളം സൗത്ത് പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ റിമാന്‍ഡില്‍ കഴിഞ്ഞിരുന്നു. പ്രതിയെ ചെങ്ങന്നൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ്സ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ ശേഷം റിമാന്‍ഡ് ചെയ്തു.

 

---- facebook comment plugin here -----

Latest