SANJITH MURDER
ആര്‍ എസ് എസ് പ്രവര്‍ത്തകന്റെ കൊലപാതകത്തില്‍ ഒരാള്‍ അറസ്റ്റില്‍
കൃത്യത്തില്‍ നേരിട്ട് പങ്കെടുത്ത പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകനാണ് അറസ്റ്റിലായതെന്ന് പോലീസ് അറിയിച്ചു
പാലക്കാട് | പാലക്കാട് ആര്‍ എസ് എസ് പ്രവര്‍ത്തകനെ വധിച്ച കേസില്‍ ഒരാള്‍ അറസ്റ്റില്‍. കൃത്യത്തില്‍ നേരിട്ട് പങ്കെടുത്ത പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകനാണ് അറസ്റ്റിലായതെന്ന് പോലീസ് അറിയിച്ചു. തിരിച്ചറിയല്‍ പരേഡുള്ളതിനാല്‍ കൂടുതല്‍ കാര്യങ്ങള്‍ പുറത്ത് വിടാന്‍ കഴിയില്ലെന്നും പോലീസ് അറിയിച്ചു. സഞ്ജിത്തിന്റേത് രാഷ്ട്രീയ കൊലപാതകം തന്നെയാണെന്നും പോലീസ് പറഞ്ഞു.
കഴിഞ്ഞ തിങ്കളാഴ്ചയാണ് പാലക്കാട് മമ്പറത്ത് ആര്‍ എസ് എസ് പ്രവര്‍ത്തകനായ സഞ്ജിത്ത് കൊല്ലപ്പെടുന്നത്. പിന്നില്‍ എസ് ഡി പി ഐ പ്രവര്‍ത്തകരാണെന്ന് ബി ജെ പിയും ആര്‍ എസ് എസും ആരോപിച്ചിരുന്നു. കൊലപാതകം നടന്ന് എട്ടു ദിവസത്തിന് ശേഷമാണ് കേസുമായി ബന്ധപ്പെട്ട് ഒരു അറസ്റ്റ് ഉണ്ടാവുന്നത്. വരും ദിവസങ്ങളില്‍ കൂടുതല്‍ അറസ്റ്റ് ഉണ്ടാവുമെന്ന് അന്വേഷണം സംഘം അറിയിച്ചു. കഴിഞ്ഞ ദിവസം മുണ്ടക്കയത്ത് നിന്നും മൂന്നുപേരെ അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തിരുന്നു.