Connect with us

muder

പീഡന പരാതി നല്‍കുമെന്ന ഭയത്താല്‍ സ്ത്രീയെ കൊലപ്പെടുത്തിയ യുവാവ് പിടിയില്‍

യുവതിയെ തിരിച്ചറിയാതിരിക്കാന്‍ മുഖം വികൃതമാക്കിയ നിലയിലായിരുന്നു

Published

|

Last Updated

മുംബൈ | ലൈംഗികമായി പീഡിപ്പിച്ചതില്‍ പോലീസില്‍ പരാതി നല്‍കുമെന്ന ഭയത്തില്‍ യുവതിയെ കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതി പിടിയില്‍. 38കാരനായ വിനയ് റായ്‌യെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. മഹാരാഷ്ട്രയിലെ നന്ദൂര്‍ബാര്‍ ജില്ലയിലാണ് സംഭവം. കഴുത്തറുത്ത നിലയിലും മുഖത്ത് മുറിവുണ്ടാക്കി തൊലി നീക്കം ചെയ്ത നിലയിലുമായിരുന്നു മൃതദേഹം റെയില്‍വെ ട്രാക്കില്‍ കണ്ടെത്തിയത്.

ഫാക്ടറി ജീവനക്കാരനായ വിനയ് ഭാര്യയും കുട്ടികളുമായി സൂറത്ത് ജില്ലയിലെ കരാങ് ഗ്രാമത്തിലാണ് താമസം. രണ്ടുവര്‍ഷമായി കൊല്ലപ്പെട്ട സ്ത്രീയുമായി ഇയാള്‍ ബന്ധം പുലര്‍ത്തിയിരുന്നു. 10 ദിവസം മുമ്പ് വിനയ് യുവതിയെ സൂറത്തിലേക്ക് കൊണ്ടുവരികയായിരുന്നു. അവിടെവെച്ച് യുവതിക്ക് നേരത്തേ മറ്റൊരു പുരുഷനുമായി ബന്ധമുണ്ടായിരുന്നതായും അയാള്‍ക്കെതിരെ ബലാത്സംഗ പരാതി നല്‍കിയിരുന്നതായും അറിയുകയായിരുന്നു. വിവാഹം കഴിച്ചില്ലെങ്കില്‍ തനിക്കെതിരെയും ബലാത്സംഗ പരാതി നല്‍കുമെന്ന് യുവതി ഭീഷണിപ്പെടുത്തിയതായും പരാതി നല്‍കാതിരിക്കാനാണ് കൊലപാതകമെന്നും പ്രതി പൊലീസിനോട് പറഞ്ഞു.ആഗസ്റ്റ് 24നാണ് യുവതിയുടെ മൃതദേഹം നന്ദൂര്‍ബാറിലെ റെയില്‍വേ ട്രാക്കില്‍നിന്ന് കണ്ടെത്തുന്നത്. കഴുത്തറുത്ത നിലയിലായിരുന്നു മൃതദേഹം. യുവതിയെ തിരിച്ചറിയാതിരിക്കാന്‍ മുഖം വികൃതമാക്കിയ നിലയിലായിരുന്നു

Latest