Kerala
പൊന്മുടി എസ്റ്റേറ്റ് ലയത്തില്‍ 55 കാരിയെ പീഡിപ്പിച്ചയാള്‍ പിടിയില്‍
കുളത്തൂപ്പുഴ സ്വദേശി രാജനെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്

തിരുവനന്തപുരം | എസ്റ്റേറ്റ് ലയത്തില്‍ തനിച്ചു താസിക്കുന്ന 55 കാരിയെ പീഡിപ്പിച്ചയാള്‍ പിടിയില്‍. പൊന്മുടി എസ്റ്റേറ്റ് ലയത്തിലാണ് ഇന്നലെ രാത്രി പീഡനം നടന്നത്. സംഭവത്തില്‍ കുളത്തൂപ്പുഴ സ്വദേശി രാജനെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്.
പൊന്മുടിയിലെ എസ്റ്റേറ്റില്‍ ഒന്നര വര്‍ഷം മുമ്പ് ജോലിക്ക് വന്ന ആളാണ് രാജന്‍. ഇന്നലെ രാത്രി ലയത്തില്‍ അതിക്രമിച്ചുകയറി ഇവരെ പീഡിപ്പിക്കുകയായിരുന്നു എന്നാണ് പരാതി. ഇന്ന് രാവിലെ അയല്‍വാസികളോടാണ് വീട്ടമ്മ പീഡനവിവരം ആദ്യം പറഞ്ഞത്.
തുടര്‍ന്ന് പൊന്‍മുടി പോലീസില്‍ പരാതി നല്‍കുകയായിരുന്നു. കസ്റ്റഡിയിലെടുത്ത പ്രതിയെ പോലീസ് ചോദ്യം ചെയ്തുവരികയാണ്. എസ്റ്റേറ്റിലെ ലയത്തില്‍ ഒരു മാസമായി ഒറ്റയ്ക്ക് താമസിക്കുകയാണ് വീട്ടമ്മ.
---- facebook comment plugin here -----