Connect with us

International

വിമാനത്തില്‍ വെച്ച് യുവതിയെ ബലാത്സംഗം ചെയ്തയാള്‍ വിമാനത്താവളത്തില്‍ പിടിയില്‍

സംഭവത്തെക്കുറിച്ച് യുവതി വിമാന ജീവനക്കാരോട് പരാതി പറഞ്ഞു. അവര്‍ വിവരം പോലിസില്‍ അറിയിക്കുകയായിരുന്നു.

Published

|

Last Updated

ന്യൂജേഴ്‌സി | വിമാനത്തിന്റെ ബിസിനസ് ക്ലാസില്‍ യുവതിയെ ബലാത്സംഗത്തിനിരയാക്കിയയാള്‍ വിമാനത്താവളത്തില്‍ പിടിയിലായി. ന്യൂജേഴ്‌സിയില്‍ നിന്ന് യുഎസിലെ ലണ്ടനിലേക്കുള്ള യുണൈറ്റഡ് എയര്‍ലൈന്‍സ് വിമാനത്തിലാണ് സംഭവം. 40കാരനായ ബ്രിട്ടീഷ് പൗരനാണ് അറസ്റ്റിലായത്. ജനുവരി 31നാണ് സംഭവം അരങ്ങേറിയതെങ്കിലും ഇപ്പോഴാണ് വാര്‍ത്തകളില്‍ വരുന്നത്.

വിമാനത്തില്‍വെച്ച് ഇയാള്‍ യുവതിയെ ബലാത്സംഗം ചെയ്യുകയായിരുന്നു. യുവതിക്കൊപ്പം മറ്റാരും ഉണ്ടായിരുന്നില്ല. മറ്റു യാത്രക്കാര്‍ ഉറക്കത്തിലായിരുന്നു. സംഭവത്തെക്കുറിച്ച് യുവതി വിമാന ജീവനക്കാരോട് പരാതി പറഞ്ഞു. അവര്‍ വിവരം പോലിസില്‍ അറിയിക്കുകയായിരുന്നു. പിന്നീട് ലണ്ടനിലെ ഹീത്രൂ വിമാനത്താവളത്തില്‍ വിമാനം ഇറങ്ങിയപ്പോഴാണ് പ്രതിയെ പിടികൂടിയത്.

പ്രാഥമിക ചോദ്യം ചെയ്യലിന് ശേഷം ഇയാളെ ജാമ്യത്തില്‍ വിട്ടയച്ചു.

Latest