Connect with us

Kerala

ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട് വിവാഹവാഗ്ദാനം നല്‍കി പീഡനം; യുവാവ് അറസ്റ്റില്‍

പ്രതിയെ തെളിവെടുപ്പിനെത്തിച്ച് റിമാന്‍ഡ് ചെയ്തു

Published

|

Last Updated

അടൂര്‍ | ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട യുവതിയുമായി നിരന്തരം ചാറ്റിംഗില്‍ ഏര്‍പ്പെട്ട്, വിവാഹ വാഗ്ദാനം നല്‍കിയ ശേഷം ബലാത്സംഗം ചെയ്ത യുവാവിനെ പുളിക്കീഴ് പോലീസ് അറസ്റ്റ് ചെയ്തു. നെടുമ്പ്രം പൊടിയാടി ശോഭ ഭവനില്‍ സതീഷ് പാച്ചന്‍ (30) ആണ് പിടിയിലായത്. അടൂര്‍ പെരിങ്ങനാടുള്ള 24 കാരിയാണ് പലതവണ ലൈംഗിക പീഡനത്തിന് ഇരയായത്. ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട പ്രതി യുവതിയുമായി സ്ഥിരമായി ചാറ്റിംഗില്‍ ഏര്‍പ്പെട്ടിരുന്നു.

അടുപ്പത്തിലായ ശേഷം ഇയാള്‍ വിവാഹവാഗ്ദാനം നല്‍കി. തുടര്‍ന്ന് 2023 ജൂണ്‍ 24ന് ഇയാളുടെ വീട്ടില്‍ വിളിച്ചുവരുത്തി ആദ്യമായി പീഡനത്തിന് ഇരയാക്കി. തുടര്‍ന്ന് ജൂലൈ ഒന്നിനും 2024 ജനുവരി 19നും വീണ്ടും് പീഡിപ്പിച്ചു. 20023 ജൂലൈ 24ന് കാലടിക്കടുത്തുള്ള ഒരു ഹോംസ്റ്റേയില്‍വെച്ചും പിറ്റേ വര്‍ഷം ഇയാളുടെ ബന്ധുവിന്റെ വീട്ടില്‍ വെച്ചും ലൈംഗിക പീഡനത്തിന് വിധേയയാക്കി.

ഇന്നലെ പുളിക്കീഴ് പോലീസ് സ്റ്റേഷനിലെത്തി യുവതി മൊഴി നല്‍കിയതുപ്രകാരം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. തിരുവല്ല താലൂക്ക് ആശുപത്രിയില്‍ യുവതിയെ വൈദ്യ പരിശോധനക്ക് വിധേയയാക്കി. തുടര്‍ന്ന് പ്രതിയെ വൈകിട്ട് നാലരയോടെ വീടിന് സമീപത്തു നിന്ന് കസ്റ്റഡിയിലെടുക്കുകയായിരുന്നു. സ്റ്റേഷനിലെത്തിച്ച് വിശദമായ ചോദ്യം ചെയ്തപ്പോള്‍ പ്രതി കുറ്റം സമ്മതിച്ചു. പോലീസ് കുറ്റസമ്മതമൊഴി രേഖപ്പെടുത്തി. കുറ്റകൃത്യം നടന്ന ഇയാളുടെ വീട്ടിലും ബന്ധുവീട്ടിലും എത്തിച്ച് തെളിവെടുത്തു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Latest