Connect with us

Kerala

ആന്ധ്രയില്‍ നിന്ന് വില്‍പനക്കായി കഞ്ചാവ് കേരളത്തിലെത്തിച്ചു നല്‍കുന്നയാള്‍ പിടിയില്‍

6.8 കിലോഗ്രാം കഞ്ചാവ് സഹിതമാണ് ഇയാളെ പിടികൂടിയത്. പിടിച്ചെടുത്ത കഞ്ചാവിന് വിപണിയില്‍ നാല് ലക്ഷം രൂപ വിലവരും.

Published

|

Last Updated

പാലക്കാട് | ആന്ധ്രയില്‍ നിന്ന് കഞ്ചാവ് കേരളത്തിലെ കച്ചവടക്കാര്‍ക്ക് എത്തിച്ചു നല്‍കുന്നയാള്‍ അറസ്റ്റില്‍. മുത്തുകുമാര്‍ എന്ന സ്വാമി മുത്തു കുമാറാണ് അറസ്റ്റിലായത്. 6.8 കിലോഗ്രാം കഞ്ചാവ് സഹിതമാണ് ഇയാളെ പിടികൂടിയത്. പിടിച്ചെടുത്ത കഞ്ചാവിന് വിപണിയില്‍ നാല് ലക്ഷം രൂപ വിലവരും. പാലക്കാട് ഡാന്‍സാഫ് സ്‌ക്വാഡ്, ഗുണ്ടാ വിരുദ്ധ സ്‌ക്വാഡ്, അഗളി പോലീസ് എന്നിവരുടെ സംയുക്ത പരിശോധനയിലാണ് പ്രതിയെ പിടികൂടിയത്.

തൃശൂര്‍ ജില്ലയിലെ ഒരു കൊലപാതക കേസിലും തൃശൂര്‍ എക്‌സൈസ് രജിസ്റ്റര്‍ ചെയ്ത കഞ്ചാവ് കേസിലും ഇയാള്‍ പ്രതിയായിരുന്നു. പാലക്കാട് ജില്ലയിലെ അഗളി, മണ്ണാര്‍ക്കാട് എന്നിവിടങ്ങളിലും മലപ്പുറം ജില്ലയിലെ പെരിന്തല്‍മണ്ണയിലും തൃശൂര്‍ ഭാഗങ്ങളിലുമുള്ള കച്ചവടക്കാര്‍ക്കായി എത്തിച്ച കഞ്ചാവാണ് പിടിച്ചെടുത്തത്. സംഭവത്തില്‍ അഗളി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

 

Latest