Kerala
ചാത്തന്നൂര്‍ ബെവ്‌കോ ഔട്ട്‌ലെറ്റില്‍ നിന്നും മദ്യം മോഷ്ടിച്ചയാള്‍ അറസ്റ്റില്‍; പിടിയിലായത് മറ്റൊരു ഔട്ട്‌ലെറ്റില്‍ മോഷണത്തിന് ശ്രമിക്കവെ
പരവൂര്‍ ബെവ്‌കോ ഔട്ട്‌ലെറ്റില്‍ മോഷണം നടത്താനുള്ള ശ്രമത്തിനിടെയാണ് ഇയാള്‍ പിടിയിലാകുന്നത്
കൊല്ലം | ചാത്തന്നൂര്‍ ബെവ്‌കോ ഔട്ട്‌ലെറ്റില്‍ നിന്ന് മദ്യം മോഷ്ടിച്ച യുവാവ് പിടിയില്‍. പരവൂര്‍ നെടുങ്ങോലം സ്വദേശി മനുവാണ് അറസ്റ്റിലായത്. പരവൂര്‍ ബെവ്‌കോ ഔട്ട്‌ലെറ്റില്‍ മോഷണം നടത്താനുള്ള ശ്രമത്തിനിടെയാണ് ഇയാള്‍ പിടിയിലാകുന്നത്
ഇന്നലെ രാവിലെ ഔട്ട്‌ലെറ്റിലെത്തിയ പ്രതി ഒരു കുപ്പി മദ്യം ശരീരത്തില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ചു. ഇത് ശ്രദ്ധയില്‍പ്പെട്ട ജീവനക്കാരാണ് മനുവിനെ പിടികൂടി പോലീസിന് കൈമാറിയത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ നവംബര്‍ 20ന് ചാത്തന്നൂരിലെ ബെവ്‌കോ ഔട്ട്‌ലെറ്റില്‍ നിന്ന് മദ്യം മോഷ്ടിച്ചത് മനുവാണെന്ന് സ്ഥിരീകരിച്ചു. തുടര്‍ന്ന് പ്രതിയെ ചാത്തന്നൂര്‍ പോലീസിന് കൈമാറുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
---- facebook comment plugin here -----