Connect with us

Pathanamthitta

ക്ഷേത്രമുറ്റത്ത് കടന്ന് അതിക്രമം; ആചാരതടസ്സം സൃഷ്ടിച്ചയാള്‍ അറസ്റ്റില്‍

പ്രതി പത്തനംതിട്ട പോലീസ് സ്റ്റേഷനില്‍ നേരത്തെ രജിസ്റ്റര്‍ ചെയ്ത മൂന്ന് കേസുകളില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. 

Published

|

Last Updated

പത്തനംതിട്ട| പത്തനംതിട്ട കല്ലറക്കടവ് കല്ലറപ്പാറ മഹാദേവക്ഷേത്രത്തില്‍ അതിക്രമം കാട്ടിയ യുവാവ് അറസ്റ്റില്‍. കല്ലറക്കടവ് പുതിയ്യത്ത് മേലേതില്‍ വീട്ടില്‍ ടി പവിത്ര(27)നെ പോലീസ് അറസ്റ്റ് ചെയ്തു.

ക്ഷേത്രമുറ്റത്ത് കടന്ന് മഹാദേവ വിഗ്രഹത്തിനും മറ്റും നാശനഷ്ടമുണ്ടാക്കുകയും, ആചാരതടസം സൃഷ്ടിക്കുകയും ചെയ്തു എന്നതാണ് കേസ്. ക്ഷേത്രനടത്തിപ്പു ചുമതലക്കാരനായ കല്ലറക്കടവ് തോളൂര്‍ മേഘമല്‍ഹാര്‍ വീട്ടില്‍ ജെ അജിത് കുമാറിന്റെ പരാതിപ്രകാരമാണ് കേസ് എടുത്തത്.

എസ് ഐ ശിവന്‍ കുട്ടി രജിസ്റ്റര്‍ ചെയ്ത കേസിന്റെ അന്വേഷണം തുടര്‍ന്ന് എസ് ഐ ജെ യു ജിനു ഏറ്റെടുത്തു.സാക്ഷികളെ കാട്ടി തിരിച്ചറിഞ്ഞശേഷം അറസ്റ്റ് ചെയ്തു. പ്രതി പത്തനംതിട്ട പോലീസ് സ്റ്റേഷനില്‍ നേരത്തെ രജിസ്റ്റര്‍ ചെയ്ത മൂന്ന് കേസുകളില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.