International
പറക്കുന്നതിനിടെ വിമാനത്തിന്റെ എമര്‍ജന്‍സി ഡോര്‍ തുറക്കാന്‍ ശ്രമം; യുവാവ് അറസ്റ്റില്‍
ജോര്‍ദാന്‍ പൗരനായ ഷാദി തൈസീര്‍ അല്‍സായിദ് ആണ് പിടിയിലായത്

സിഡ്‌നി | ക്വാലാലംപൂരില്‍ നിന്ന് ഓസ്‌ട്രേലിയയിലെ സിഡ്‌നിയിലേക്ക് പറന്ന എയര്‍ ഏഷ്യ വിമാനത്തിന്റെ എമര്‍ജന്‍സി എക്‌സിറ്റ് ഡോര്‍ തുറക്കാന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍. ശനിയാഴ്ചയായിരുന്നു സംഭവം.
ജോര്‍ദാന്‍ പൗരനായ ഷാദി തൈസീര്‍ അല്‍സായിദ് ആണ് പിടിയിലായത്. ഇയാള്‍ ആദ്യം വിമാനത്തിന്റെ പിന്‍ഭാഗത്തെ എമര്‍ജന്‍സി എക്‌സിറ്റ് ഡോര്‍ തുറക്കാന്‍ ശ്രമിച്ചതായി ഓസ്ട്രേലിയന്‍ ഫെഡറല്‍ പോലീസ് പറഞ്ഞു.
ക്യാബിന്‍ ക്രൂവും യാത്രക്കാരും ഇടപെട്ട് ഈ ശ്രമം പരാജയപ്പെടുത്തികയായിരുന്നു. ഇതിനിടെ ഇയാള്‍ വിമാനത്തിലെ ഒരു ജീവനകാരനെ ആക്രമിച്ചു. ഇതേതുടര്‍ന്നു ഇയാളെ വിമാനത്തിന്റെ മധ്യത്തിലുള്ള ഒരു സീറ്റിലേക്ക് മാറ്റി. പിന്നീട് അല്‍സായിദ് മറ്റൊരു എമര്‍ജന്‍സി എക്‌സിറ്റ് ഡോര്‍ തുറക്കാനും ശ്രമിച്ചു.
വിമാനത്തിന്റെ സുരക്ഷ അപകടത്തിലാക്കിയതിനു രണ്ട് കുറ്റങ്ങളും ക്യാബിന്‍ ക്രൂവിനെ ആക്രമിച്ചതിന് ഒരു കുറ്റവും അല്‍സായിദിനെതിരെ ചുമത്തിയിട്ടുണ്ടെന്ന് എഎഫ്പി റിപ്പോര്‍ട്ട് ചെയ്തു.