Connect with us

hawala money

ട്രെയിനില്‍ കുഴല്‍പ്പണം കടത്താന്‍ ശ്രമിച്ചയാളെ പിടികൂടി

വസ്ത്രത്തിനുള്ളില്‍ രഹസ്യ അറകള്‍ ഉണ്ടാക്കിയായിരുന്നു പണം കടത്താന്‍ ശ്രമിച്ചത്

Published

|

Last Updated

പാലക്കാട് | വസ്ത്രത്തിനുള്ളില്‍ രഹസ്യ അറകള്‍ ഉണ്ടാക്കി കുഴല്‍പ്പണം കടത്താന്‍ ശ്രമിച്ചയാളെ പിടികൂടി. പാലക്കാട് റെയില്‍വേ സ്റ്റേഷനില്‍ നിന്നാണ് പിടികൂടിയത്. മഹാരാഷ്ട്ര സോലാങ്കൂര്‍ സ്വദേശിയായ വാണ്ടുരംഗില്‍ നിന്നാണ് പാലക്കാട് റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്‌സിന്റെ ഇന്റലിജന്‍സ് വിഭാഗം പിടികൂടിയത്.

ഇരുപത്തി ഒന്ന് ലക്ഷം രൂപയുടെ കുഴല്‍പ്പണമാണ് ഇയാളില്‍ നിന്നും പിടിച്ചത്. വസ്ത്രത്തിനുള്ളില്‍ രഹസ്യ അറകള്‍ ഉണ്ടാക്കിയായിരുന്നു പണം കടത്താന്‍ ശ്രമിച്ചത്. ട്രെയിനില്‍ ബംഗളൂരുവില്‍ നിന്നും കോഴിക്കോട്ടേക്ക് കടത്താന്‍ ശ്രമിക്കവെയാണ് പാലക്കാട് വെച്ച് ആര്‍ പി എഫ് പിടികൂടിയത്.