Connect with us

Gulf

പൊതുസ്ഥലങ്ങളില്‍ കുട്ടികളെ ഉപയോഗിച്ച് ഭിക്ഷാടനം: റിയാദില്‍ ഒരാള്‍ അറസ്റ്റില്‍

യെമന്‍ പൗരനാണ് അറസ്റ്റിലായത്

Published

|

Last Updated

റിയാദ് | കുട്ടികളെ ഉപയോഗിച്ച് പൊതുസ്ഥലങ്ങളിലും റോഡുകളിലും ഭിക്ഷാടനം നടത്തിയ സംഭവത്തില്‍ യെമന്‍ പൗരനെ റിയാദില്‍ അറസ്റ്റ് ചെയ്തു. എട്ട് കുട്ടികളെയാണ് ഭിക്ഷാടനത്തിനായി ഉപയോഗിച്ചിരുന്നത്, റിയാദ് പോലീസ്, ജനറല്‍ ഡിപ്പാര്‍ട്ട്മെന്റ് ഫോര്‍ കമ്മ്യൂണിറ്റി സെക്യൂരിറ്റി ആന്‍ഡ് കോംബാറ്റിംഗ് ഹ്യൂമന്‍ ട്രാഫിക്കിംഗ് ക്രൈമുകളുമായി സഹകരിച്ച് യാചകര്‍ക്കെതിരെ നടത്തിയ സുരക്ഷാ നടപടിക്കിടെയാണ് അറസ്റ്റ് ചെയ്തത്.

മനുഷ്യക്കടത്ത് വിരുദ്ധ നിയമം ലംഘിച്ചതിന് യെമന്‍ പൗരനെതിരെ കേസെടുക്കുകയും പ്രതിക്കെതിരെ നിയമ നടപടികള്‍ സ്വീകരിച്ച ശേഷം പബ്ലിക് പ്രോസിക്യൂഷന് കൈമാറുകയും ചെയ്തു, ചൂഷണത്തിന് വിധേയരായവര്‍ക്ക് ആവശ്യമായ മാനുഷിക സേവനങ്ങള്‍ സുരക്ഷാ വകുപ്പ് നല്‍കിയിട്ടുണ്ട്.

 

Latest