Connect with us

Kerala

കാറില്‍ കടത്തുകയായിരുന്ന 1.17 കോടിയുടെ കുഴല്‍പ്പണവുമായി ഒരാള്‍ പിടിയില്‍

വാഗണര്‍ കാറില്‍ രഹസ്യ അറ ഉണ്ടാക്കിയാണ് പണം ഒളിപ്പിച്ച് വച്ചത്.

Published

|

Last Updated

കാസര്‍കോട്  | ബേക്കലിനടുത്ത് കാറില്‍ കടത്തുകയായിരുന്ന കുഴല്‍പ്പണവുമായി ഒരാള്‍ പിടിയില്‍. രേഖകളില്ലാതെ കാറില്‍ കടത്തുകയായിരുന്ന 1.17 കോടി രൂപയാണ് തീരദേശ സംസ്ഥാനപാതയില്‍ ബേക്കല്‍ തൃക്കണ്ണാട് വെച്ച് പൊലീസ് പിടികൂടിയത്. കാറിലുണ്ടായിരുന്ന ബേക്കല്‍ സ്റ്റേഷന്‍ പരിധിയില്‍ മേല്‍ പറമ്പിനടുത്ത് ലിയ മന്‍സിലെ അബ്ദുല്‍ ഖാദര്‍ (46)നെ അറസ്റ്റ് ചെയ്തു.

വാഗണര്‍ കാറില്‍ രഹസ്യ അറ ഉണ്ടാക്കിയാണ് പണം ഒളിപ്പിച്ച് വച്ചത്. പണത്തിന് മതിയായ രേഖകളില്ലെന്നും കൂടുതല്‍ വിവരങ്ങള്‍ അന്വേഷിച്ചു വരികയാണെന്നും ബേക്കല്‍ എസ് എച്ച് ഒ ഡോ അപര്‍ണ ഐപിഎസ് പറഞ്ഞു. ഡിവൈഎസ്പി വി വി മനോജ്, ഇന്‍സ്‌പെക്ടര്‍ കെ പി ഷൈന്‍ എന്നിവരാണ് റെയ്ഡിന് നേതൃത്വം നല്‍കിയത്.

 

Latest