Connect with us

narcotic case

അങ്കമാലിയില്‍ രണ്ട് കോടിയുടെ ഹാശിഷുമായി യുവാവ് പിടിയില്‍

ആന്ധ്രയില്‍ നിന്നും ബസ് മാര്‍ഗമാണ് പുതുവത്സരാഘോഷങ്ങള്‍ക്കായി 2.5 കിലോ ഹാശിഷ് എത്തിച്ചത്‌

Published

|

Last Updated

കൊച്ചി | എറണാകുളം അങ്കമാലിയില്‍ 2.5 കിലോ ഹാശിഷുമായി യുവാവ് അറസ്റ്റില്‍. ആന്ധ്രയില്‍ നിന്നും ബസ് മാര്‍ഗം കൊച്ചിയില്‍ എത്തിയ കാക്കനാട് സ്വദേശിയാണ് അറസ്റ്റിലായത്. ഇയാളില്‍ നിന്ന് കണ്ടെടുത്ത ഹാശിഷിന് അന്താരാഷ്ട്ര വിപണിയില്‍ രണ്ട് കോടി രൂപ വിലയുണ്ടെന്ന് പോലീസ് പറഞ്ഞു.

ക്രിസ്മസ് -പുതുവത്സര ആഘോഷങ്ങളുടെ ഭാഗമായി കൊച്ചി നഗരത്തിലെ വിവിധ ഡി ജെ പാര്‍ട്ടിക്കായി എത്തിച്ച ഹാശിഷാണ് പോലീസ് പിടിച്ചെടുത്തത്. ആന്ധ്രയില്‍ നിന്നും ടൂറിസ്റ്റ് ബസിലാണ് ലഹരി വസ്തു എത്തിച്ചത്. പ്രതിയുടെ പേര് വിവരം പൊലീസ് പുറത്തുവിട്ടിട്ടില്ല. കൂടുതല്‍ പേര്‍ സംഭവുമായി ബന്ധപ്പെട്ട് അറസ്റ്റില്‍ ആകാനുണ്ടെന്നും പോലീസ് പറഞ്ഞു.

 

 

 

Latest