Connect with us

Kerala

കൊച്ചി വിമാനത്താവളത്തില്‍ സാറ്റലൈറ്റ് ഫോണുകളുമായി ഒരാള്‍ പിടിയില്‍

.പിടിച്ചെടുത്ത സാറ്റലൈറ്റ് ഫോണുകള്‍ കോടതിയില്‍ ഹാജരാക്കും.

Published

|

Last Updated

കൊച്ചി |  കൊച്ചി വിമാനത്താവളത്തില്‍ നാല് സാറ്റലൈറ്റ് ഫോണുകളുമായി യാത്രക്കാരന്‍ പിടിയില്‍. ഡല്‍ഹിയില്‍ നിന്നെത്തിയ കൗഷല്‍ ഉമാംഗിനെയാണ് ഫോണുകളമുായി വിമാനത്താവളത്തിലെ സുരക്ഷാ വിഭാഗം പിടികൂടിയത്. സാറ്റലൈറ്റ് ഫോണുകളുടെ ഉപയോഗത്തിന് രാജ്യത്ത് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. കൗഷല്‍ ഉമാംഗിനെ ചോദ്യം ചെയ്ത ശേഷം വിട്ടയച്ചു.പിടിച്ചെടുത്ത സാറ്റലൈറ്റ് ഫോണുകള്‍ കോടതിയില്‍ ഹാജരാക്കും. സാറ്റ്‌ലൈറ്റ് ഫോണുകള്‍ നിര്‍മിക്കുന്ന കമ്പനിയിലെ ജീവനക്കാരനാണ് താനെന്ന് ഇയാള്‍ മൊഴി നല്‍കിയതെന്ന് റിപ്പോര്‍ട്ടുകളുണ്ട്

2024 ഡിസംബറിലും കൊച്ചി വിമാനത്താവളത്തില്‍ നിന്ന് സാറ്റലൈറ്റ് ഫോണ്‍ പിടികൂടിയിരുന്നു. സിംഗപ്പൂര്‍ വിമാനത്തില്‍ കയറാനെത്തിയ കനേഡിയന്‍ പൌരന്റെ പക്കല്‍ നിന്നാണ് സാറ്റലൈറ്റ് ഫോണ്‍ കണ്ടെത്തിയത്. ഇന്ത്യന്‍ ടെലികോം ചട്ടങ്ങള്‍ അനുസരിച്ച് രാജ്യത്ത് സാറ്റലൈറ്റ് ഫോണുകളുടെ ഉപയോഗം നിരോധിച്ചിട്ടുണ്ട്.

Latest