Connect with us

Ongoing News

മീന്‍ പിടിക്കുന്നതിനിടെ കനോലി കനാലില്‍ വീണ് ആള്‍ മരിച്ചു

Published

|

Last Updated

കോഴിക്കോട് |  മീന്‍ പിടിക്കുന്നതിനിടെ കനോലി കനാലില്‍ വീണ ആള്‍ മരിച്ചു. കുന്ദമംഗലം പത്താംമൈല്‍ സ്വദേശി പ്രവീണ്‍ദാസ് ആണ് മരിച്ചത്. കമ്മീഷണര്‍ ഓഫീസിലെ ഓഫീസ് അസിസ്റ്റന്റ് ആണ് പ്രവീണ്‍ദാസ്.

മീന്‍ പിടിക്കുന്നതിനിടെ പ്രവീണ്‍ കനാലിലേക്ക് മുഖം കുത്തി വീണുപോകുകയായിരുന്നു. കൂടെയുള്ളവര്‍ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. തുടര്‍ന്ന് അഗ്‌നിരക്ഷാസേനയും സ്‌കൂബ ടീമും നടത്തിയ തിരച്ചിലില്‍ പ്രവീണിനെ പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല