Connect with us

Kerala

കിണര്‍ വൃത്തിയാക്കാന്‍ ഇറങ്ങിയ ആള്‍ ശ്വാസംമുട്ടി മരിച്ചു

പുലാച്ചിത്ര പുലാശ്ശേരി വീട്ടില്‍ ഹരി (38) ആണ് മരിച്ചത്

Published

|

Last Updated

പാലക്കാട് | കിണര്‍ വൃത്തിയാക്കാന്‍ കിണറില്‍ ഇറങ്ങിയ യുവാവ് ശ്വാസംമുട്ടി മരിച്ചു. വാണിയംകുളം പുലാച്ചിത്രയില്‍ ഇന്നു രാവിലെയായിരുന്നു അപകടം. പുലാച്ചിത്ര പുലാശ്ശേരി വീട്ടില്‍ ഹരി (38) ആണ് മരിച്ചത്.

കിണറില്‍ അകപ്പെട്ട ഗ്രില്ല് മുകളിലേക്ക് കയറ്റാന്‍ കിണറില്‍ ഇറങ്ങിയതായിരുന്നു. ഹരി കിണറ്റില്‍ തളര്‍ന്നു വീണതോടെ ഷൊര്‍ണൂരില്‍ നിന്ന് ഫയര്‍ഫോഴ്‌സ് എത്തി രക്ഷാപ്രവര്‍ത്തനം നടത്തി വാണിയംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഹരിയുടെ ജീവന്‍ രക്ഷിക്കാനായില്ല.

മൃതദേഹം വാണിയംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പൊലീസിന്റെ നടപടിക്രമങ്ങള്‍ക്കും പോസ്റ്റ്‌മോര്‍ട്ടത്തിനും ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.

 

Latest