Kerala
നരഭോജി കടുവ; മാനന്തവാടി നഗരസഭാ പരിധിയില്‍ ശനിയാഴ്ച കോണ്‍ഗ്രസ് ഹര്‍ത്താല്‍
അവശ്യ സര്‍വീസുകളെ ഹര്‍ത്താലില്‍നിന്ന് ഒഴിവാക്കി
കല്‍പ്പറ്റ | കടുവയുടെ ആക്രമണത്തില്‍ പഞ്ചാരക്കൊല്ലിയില്‍ ആദിവാസി സ്ത്രീ കൊല്ലപ്പെട്ടതില്‍ പ്രതിഷേധിച്ച് മാനന്തവാടി നഗരസഭാ പരിധിയില്‍ ശനിയാഴ്ച കോണ്‍ഗ്രസ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചു. അവശ്യ സര്‍വീസുകളെ ഹര്‍ത്താലില്‍നിന്ന് ഒഴിവാക്കി.
പഞ്ചാരക്കൊല്ലിയില്‍ നരഭോജിയായ കടുവയെ പിടികൂടാനുള്ള നടപടിക്രമങ്ങളുടെ ഭാഗമായി പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. നഗരസഭയിലെ പഞ്ചാരക്കൊല്ലി, പിലാക്കാവ്, ജെസി, ചിറക്കര ഡിവിഷനുകളിലാണ് ബിഎന്‍ എസ് എസ് 163 പ്രകാരം സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. ജനം കൂട്ടം കൂടുന്നതും അനാവശ്യ യാത്രകളും ഒഴിവാക്കണം.
കടുവയെ പിടികൂടാനായി വനംവകുപ്പ് അധികൃതര്‍ കൂട് സ്ഥാപിച്ചിട്ടുണ്ട്. കൂടാതെ വെടിവെക്കാന്‍ ചീഫ് വൈല്‍ഡ് ലൈഫ് വര്‍ഡന്‍ ഉത്തരവിറക്കി.
---- facebook comment plugin here -----