Kerala
ബസില്‍ ഉറക്കത്തിനിടെ പുറത്തേക്കിട്ട കൈയറ്റു; രക്തം വാര്‍ന്ന് ദാരുണാന്ത്യം
കൈ വൈദ്യുത പോസ്റ്റില്‍ ഇടിച്ച് പൂര്‍ണമായും അറ്റുപോവുകയായിരുന്നു
തിരുവനന്തപുരം | ബസില്‍ ഉറക്കത്തിനിടെ പുറത്തേക്കിട്ട കൈയറ്റ് രക്തം വാര്‍ന്ന് മധ്യവയസ്‌കന് ദാരുണാന്ത്യം. ഇന്ന് വൈകുന്നേരം 4.30ന് തിരുവനന്തപുരം വിഴിഞ്ഞത്ത് പുളിങ്കുടി ജംഗ്ഷനിലാണ് അപകടം. വിഴിഞ്ഞം പുളിങ്കുടി സ്വദേശി ബെഞ്ചിലാസ്(55) ആണ് മരിച്ചത്. കൈ വൈദ്യുതി പോസ്റ്റില്‍ ഇടിച്ച് രക്തം വാര്‍ന്നാണ് മരണം സംഭവിച്ചത്.
ബസിന്റെ ജനല്‍ സീറ്റിലിരുന്ന ബെഞ്ചിലാസ് ഓടിക്കൊണ്ടിരിക്കെ ഉറങ്ങിപ്പോയി. ഇതോടെ അബദ്ധത്തില്‍
പുറത്തേക്ക് പോയ കൈ വൈദ്യുത പോസ്റ്റില്‍ ഇടിച്ച് പൂര്‍ണമായും അറ്റുപോവുകയായിരുന്നു. എതിരെ വന്ന മറ്റൊരു ബസിന് സൈഡ് കൊടുക്കുന്നതിന് റോഡിന്റെ വശത്തേക്ക് ഒതുക്കുന്നതിനിടെയാണ് പോസ്റ്റില്‍ കൈ ഇടിച്ചത്. പിന്നാലെ ഇയാളെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു.
---- facebook comment plugin here -----