Kerala
കൊല്ലത്ത് വീടിന് തീകൊളുത്തിയ ശേഷം ഗൃഹനാഥന്‍ തൂങ്ങി മരിച്ചു
സംഭവ സമയം ഇയാള്‍ മദ്യലഹരിയിലായിരുന്നുവെന്നാണ് പോലീസിന്റെ നിഗമനം

കൊല്ലം | അഞ്ചല്‍ ഏരൂരില്‍ വീടിന് തീയിട്ട ശേഷം ഗൃഹനാഥന്‍ തൂങ്ങിമരിച്ചു. ഏരൂര്‍ സ്വദേശി വിനോദ് ആണ് മരിച്ചത്.
ഗ്യാസ് സിലിണ്ടര്‍ തുറന്ന് വിട്ട ശേഷം് വീടിന് തീ കൊളുത്തുകയായിരുന്നു. സംഭവ സമയം ഇയാള്‍ മദ്യലഹരിയിലായിരുന്നുവെന്നാണ് പോലീസിന്റെ നിഗമനം. പോലീസ് സംഭവസ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ ആരംഭിച്ചു.
---- facebook comment plugin here -----