Connect with us

Kerala

അയല്‍വാസിയെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ചു; പോലീസിനെ ഭയന്ന് യുവാവ് തൂങ്ങി മരിച്ചു

വീരണക്കാവ് അരുവിക്കുഴി നേടുമണ്‍ തരട്ട വീട്ടില്‍ അനില്‍ കുമാര്‍ (39) ആണ് ജീവനൊടുക്കിയത്.

Published

|

Last Updated

തിരുവനന്തപുരം| ചുറ്റിക കൊണ്ട് സുഹൃത്തിനെ തലയ്ക്കടിച്ചശേഷം പോലീസ് പിടികൂടുമെന്ന ഭയത്തില്‍ യുവാവ് തൂങ്ങി മരിച്ചു. വീരണക്കാവ് അരുവിക്കുഴി നേടുമണ്‍ തരട്ട വീട്ടില്‍ അനില്‍ കുമാര്‍ (39) ആണ് ജീവനൊടുക്കിയത്. വീരണക്കാവ് അരുവിക്കുഴി പ്രവീണ്‍ നിവാസില്‍ പ്രവീണിനെയാണ് അനില്‍ കുമാര്‍ ആക്രമിച്ചത്.

ചൊവ്വാഴ്ച രാത്രി പ്രവീണിന്റെ വീട്ടില്‍ അതിക്രമിച്ചു കയറിയ അനില്‍ കുമാര്‍ ഹാളിലെ സോഫയില്‍ കിടന്നുറങ്ങുകയായിരുന്ന പ്രവീണിനെ ചുറ്റിക കൊണ്ട് പത്തിലേറെ തവണ തലയ്ക്കടിക്കുകയും കത്തി കൊണ്ട് കുത്തി പരുക്ക് ഏല്‍പ്പിക്കുകയും ചെയ്തു. തുടര്‍ന്ന് പ്രവീണ്‍ സുഹൃത്തുക്കളെ വിവരം അറിയിച്ചു. ഇവര്‍ എത്തിയാണ് പ്രവീണിനെ ആശുപത്രിയില്‍ എത്തിച്ചത്. മെഡിക്കല്‍ കോളജിലെ അത്യാഹിത വിഭാഗത്തിലാണ് പ്രവീണ്‍ ഇപ്പോഴുള്ളത്. തലയില്‍ 48 തുന്നലും വലതു കയ്യില്‍ 8 തുന്നലും ഉണ്ട്. പ്രവീണിന്റെ അയല്‍വാസിയും ബന്ധുവുമാണ് അനില്‍ കുമാര്‍.

സംഭവ സമയം പ്രവീണിന്റെ ഭാര്യയും മക്കളും ക്രിസ്മസ് പ്രമാണിച്ച് പള്ളിയില്‍ പോയതായിരുന്നു. വീട്ടില്‍ ആരും ഇല്ലെന്ന് ഉറപ്പുവരുത്തിയതിന് ശേഷമാണ് പ്രതി ആക്രമണം നടത്തിയതെന്ന് പോലീസ് പറഞ്ഞു. പോലീസ് പിടികൂടുമെന്ന ഭയത്തിലാണ് അനില്‍ കുമാര്‍ ആത്മഹത്യ ചെയ്തത് എന്നാണ് പ്രാഥമിക നിഗമനം. കാട്ടാക്കട പോലീസ് എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.

 

 

Latest