Connect with us

icf kuwait

ആത്മാവിൽ തെളിഞ്ഞുകത്തുന്ന വെളിച്ചമാണ് മനുഷ്യൻ: പേരോട്

ഐ സി എഫ് കുവൈത്ത് നാഷനൽ കമ്മറ്റി സംഘടിപ്പിച്ച സമ്മേളനത്തിൽ മിഅ്റാജ് സന്ദേശ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

Published

|

Last Updated

കുവൈത്ത് സിറ്റി | പ്രപഞ്ചത്തിലെ മറ്റ് ജീവജാലങ്ങളിൽ നിന്നും മനുഷ്യരെ വ്യതിരിക്തനാക്കുന്നത് അവന്റെ ധാർമികബോധമാണെന്നും ധാർമികതക്ക് നിരക്കാത്ത  ജീവിതം മനുഷ്യരെ അധഃപതിപ്പിക്കുമെന്നും പേരോട്  അബ്ദുർറഹ്മാൻ സഖാഫി പ്രസ്താവിച്ചു. ഐ സി എഫ് കുവൈത്ത് നാഷനൽ കമ്മറ്റി സംഘടിപ്പിച്ച സമ്മേളനത്തിൽ മിഅ്റാജ് സന്ദേശ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ആത്മാവിൽ തെളിഞ്ഞുകത്തുന്ന വെളിച്ചമാണ് മനുഷ്യൻ. നന്മ വിതച്ച് അത് കൊയ്തെടുക്കുന്നവരായി നാം മാറുമ്പോഴാണ് രാജ്യത്തോടും സമൂഹത്തോടും മതത്തിനോടുമുള്ള ധർമം യഥാർഥത്തിൽ നിർവഹിക്കുന്നതെന്നും അദ്ദേഹം വിശദീകരിച്ചു.

ഐ സി എഫ് നാഷനൽ കമ്മറ്റി പ്രസിഡന്റ് അബ്ദുൽ ഹകീം ദാരിമിയുടെ അധ്യക്ഷതയിൽ ഖൈത്താൻ ഇന്ത്യൻ കമ്മ്യൂണിറ്റി സ്കൂളിൽ നടന്ന സമ്മേളനം ഐ സി എഫ് ഇന്റർ നാഷനൽ ദഅവാ സെക്രട്ടറി അലവി സഖാഫി തെഞ്ചേരി ഉദ്ഘാടനം ചെയ്തു. നാഷനൽ ദഅവാ പ്രസിഡന്റ്  അഹമദ്  സഖാഫി കാവന്നൂർ പ്രാരംഭ പ്രാർഥന നിർവഹിച്ചു. സെക്രട്ടറി അബ്ദുല്ല വടകര സ്വാഗതം പറഞ്ഞു.  അഹ്മദ് കെ മാണിയൂർ, അബ്ദുൽ അസീസ് സഖാഫി സംബന്ധിച്ചു. നാഷനൽ ദഅവ സെക്രട്ടറി അബൂമുഹമ്മദ് നന്ദി പറഞ്ഞു.

ഐ സി എഫ് ഇന്റർ നാഷനൽ ഘടകം പ്രഖ്യപിച്ച ‘സ്നേഹ കേരളം’ ക്യാമ്പയിൻ്റെ ഭാഗമായി നടത്തിയ ‘ഇലൽ ഖുലൂബ്’ ജന സമ്പർക്ക പരിപാടി വൻ വിജയമാക്കിയ പ്രവർത്തകരെ ചടങ്ങിൽ അഭിനന്ദിച്ചു. തുർക്കി എംബസിയുമായി സഹകരിച്ച് ദുരിത ബാധിതർക്ക് വസ്ത്രങ്ങൾ  ശേഖരിക്കുന്ന ഐ സി എഫ് പദ്ധതിയുടെ പ്രഖ്യാപനം ചടങ്ങിൽ  നടന്നു.