Connect with us

Kerala

കുടുംബ വഴക്കിനെ തുടര്‍ന്ന് സ്വന്തം മുറിക്ക് തീയിട്ടു; പൊള്ളലേറ്റു ചികിത്സയില്‍ കഴിഞ്ഞ ഗൃഹനാഥന്‍ മരിച്ചു

വീട്ടിലുണ്ടായിരുന്ന ഇരുചക്ര വാഹനങ്ങളും വീട്ടിലെ രേഖകളുമുള്‍പ്പടെ കത്തി നശിച്ചു.

Published

|

Last Updated

തിരുവനന്തപുരം| കുടുംബ വഴക്കിനെ തുടര്‍ന്ന് സ്വന്തം മുറിയ്ക്ക് തീയിട്ട് പൊള്ളലേറ്റ് ചികില്‍സയിലായിരുന്ന ഗൃഹനാഥന്‍ മരിച്ചു. വങ്ങാനൂര്‍ അംബേദ്കര്‍ ഗ്രാമം കൈപ്പള്ളിക്കുഴി രേവതി ഭവനില്‍ കൃഷ്ണന്‍കുട്ടി(72)യാണ് ഇന്ന് മരിച്ചത്. വഴക്കിനിടെ പ്രകോപിതനായ കൃഷ്ണന്‍ കുട്ടി സ്വന്തം മുറിക്ക് തീയിടുകയായിരുന്നു. വീട്ടിലുണ്ടായിരുന്ന ഇരുചക്ര വാഹനങ്ങളും വീട്ടിലെ രേഖകളുമുള്‍പ്പടെ കത്തി നശിച്ചു. കഴിഞ്ഞ ദിവസമായിരുന്നു സംഭവം.

വിവരം അറിഞ്ഞെത്തിയ ഫയര്‍ ഫോഴ്‌സും പോലീസും ചേര്‍ന്നാണ് തീയണച്ചത്. വീടിന്റെ ഒരു മുറി തീപിടിത്തത്തില്‍ കത്തി നശിച്ചു. ഇതിനിടെ കൃഷ്ണന്‍കുട്ടിക്കും പൊള്ളലേല്‍ക്കുകയായിരുന്നു. ഭാര്യ: വസന്ത, മക്കള്‍: സന്ധ്യ, സൗമ്യ. സംഭവത്തില്‍ കോവളം പോലീസ് കേസെടുത്തു.

 

 

---- facebook comment plugin here -----

Latest