Connect with us

National

മധ്യപ്രദേശില്‍ സഹോദരിയെ തട്ടിക്കൊണ്ടുപോകുന്നത് തടഞ്ഞ യുവാവ് വെടിയേറ്റ് മരിച്ചു

ധരംപാല്‍ പാര്‍ദി (25) ആണ് വെടിയേറ്റ് മരിച്ചത്.

Published

|

Last Updated

ഭോപ്പാല്‍| മധ്യപ്രദേശിലെ ഗുണ ജില്ലയില്‍ സഹോദരിയെ തട്ടിക്കൊണ്ടുപോകുന്നത് തടയാന്‍ ശ്രമിച്ച യുവാവ് വെടിയേറ്റ് മരിച്ചു. ധരംപാല്‍ പാര്‍ദി (25) ആണ് വെടിയേറ്റ് മരിച്ചത്. സഹോദരിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച സംഘത്തെ ചെറുക്കുന്നതിനിടെ ധരംപാല്‍ പാര്‍ദിയുടെ കാലില്‍ ഒരാള്‍ വെടിയുതിര്‍ക്കുകയായിരുന്നു.

ഗുരുതരമായി പരിക്കേറ്റ പാര്‍ദിയെ തൊട്ടടുത്ത ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്നാല്‍ രക്തസ്രാവം തടയാന്‍ സാധിക്കാത്തതിനാല്‍ ഭോപ്പാലിലെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റാന്‍ ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചു. പിന്നീട് ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ രക്തസ്രാവത്തെത്തുടര്‍ന്ന് പാര്‍ദി മരണത്തിന് കീഴടങ്ങി.

സംഭവത്തില്‍ എട്ടുപേര്‍ക്കെതിരെ പോലീസ് കൊലപാതകത്തിന് കേസെടുത്തു. മൂന്‍വൈരാഗ്യമാണ് കുറ്റകൃത്യത്തിലേക്ക് നയിച്ചതെന്ന് പോലീസ് വ്യക്തമാക്കി. സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ ശേഖരിച്ചു വരികയാണെന്നും പ്രതികളെ നിയമത്തിനു മുന്നില്‍ കൊണ്ടുവരുമെന്നും പോലീസ് പറഞ്ഞു.

 

 

 

---- facebook comment plugin here -----

Latest