Connect with us

Kerala

ട്രെയിനില്‍ നിന്ന് വീണ് മരിച്ചയാളെ തിരിച്ചറിഞ്ഞു; റെയില്‍വേ കരാര്‍ ജീവനക്കാരനെതിരെ കേസ്

തമിഴ്‌നാട് കാഞ്ചിപുരം സ്വദേശി ശരവണന്‍ ആണ് മരിച്ചത്. സംഭവത്തില്‍ റെയില്‍വേ കരാര്‍ ജീവനക്കാരനായ കണ്ണൂര്‍ സ്വദേശി അനില്‍ കുമാറിനെതിരെ പോലീസ് കേസെടുത്തു.

Published

|

Last Updated

കോഴിക്കോട് | കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ ട്രെയിനില്‍ നിന്ന് വീണ് മരിച്ചയാളെ തിരിച്ചറിഞ്ഞു. തമിഴ്‌നാട് കാഞ്ചിപുരം സ്വദേശി ശരവണന്‍ ആണ് മരിച്ചത്. സംഭവത്തില്‍ റെയില്‍വേ കരാര്‍ ജീവനക്കാരനായ കണ്ണൂര്‍ സ്വദേശി അനില്‍ കുമാറിനെതിരെ പോലീസ് കേസെടുത്തു. ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ചോദ്യം ചെയ്യലിനെ പിന്തുടര്‍ന്നാണ് കേസെടുത്തത്.

ട്രെയിനിന്റെ എസി കോച്ചില്‍ നിന്നും ശരവണനെ അനില്‍ കുമാര്‍ തള്ളിയിടുകയായിരുന്നുവെന്ന് യാത്രക്കാരി മൊഴി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് അനില്‍ കുമാറിനെതിരെ കേസെടുത്ത് പോലീസ് അന്വേഷണം ആരംഭിച്ചത്.

കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ ഇന്നലെ രാത്രി 11.30ന് എത്തിയ മംഗളൂരു-കൊച്ചുവേളി ട്രെയിനില്‍ നിന്നാണ് ശരവണന്‍ പുറത്തേക്കു വീണത്. എ സി കമ്പാര്‍ട്ട്‌മെന്റിലെ ഡോറില്‍ ഇരിക്കുകയായിരുന്നു ഇയാള്‍. സ്റ്റേഷനില്‍ നിന്നും ട്രെയിന്‍ എടുത്ത ഉടനെയാണ് സംഭവമുണ്ടായത്. ഇതോടെ യാത്രക്കാര്‍ ചങ്ങല വലിച്ച് ട്രെയിന്‍ നിര്‍ത്തുകയായിരുന്നു. യാത്രക്കാരന്‍ ട്രെയിനിനും പ്ലാറ്റ്‌ഫോമിനും ഇടയില്‍ കുടുങ്ങിയ ശരവണനെ ഉടന്‍ തന്നെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

മൃതദേഹം മെഡിക്കല്‍ കോളജ് മോര്‍ച്ചറിയിലേക്ക് മാറ്റി. അപകടത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് മരിച്ചയാളെ തിരിച്ചറിഞ്ഞത്.

Latest