Kerala
കേരള രാജ്യാന്തര ചലച്ചിത്ര മേളയിൽ മുഖ്യമന്ത്രിക്ക് നേരെ കൂകിവിളിച്ചയാൾ പോലീസ് കസ്റ്റഡിയിൽ
മുഖ്യമന്ത്രി കാറിറങ്ങി വേദിയിലേക്ക് നടക്കുന്നതിനിടെയാണ് യുവാവ് കൂകി വിളിച്ചത്.
തിരുവനന്തപുരം | നിശാഗന്ധിയിൽ 29-ാമത് കേരള രാജ്യാന്തര ചലച്ചിത്രമേള ഉദ്ഘാടനം ചെയ്യാനെത്തിയ മുഖ്യമന്ത്രി പിണറായി വിജയന് നേരെ കൂകിവിളിച്ചയാളെ പോലീസ് കസ്റ്റഡിയിലെടുത്തു. റോമിയൊ എന്നയാളെയാണ് മ്യൂസിയം പോലീസ് കസ്റ്റഡിയിലെടുത്തത്.
മുഖ്യമന്ത്രി കാറിറങ്ങി വേദിയിലേക്ക് നടക്കുന്നതിനിടെയാണ് യുവാവ് കൂകി വിളിച്ചത്. ഉടൻ തന്നെ പോലീസ് ഇയാളെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. ചലച്ചിത്ര മേളയുടെ ഡെലഗേറ്റ് അല്ല യുവാവ്. 2022ലെ പാസ്സുമായാണ് ഇയാൾ വേദിയിലെത്തിയിരുന്നത്.
ഇയാളുടെ പ്രതിഷേധത്തിന്റെ കാരണം വ്യക്തമല്ല. യുവാവ് ഇപ്പോൾ മ്യൂസിയം പോലീസ് സ്റ്റേഷനിലാണ്.
---- facebook comment plugin here -----