Connect with us

school issue

മാനേജ്‌മെന്റ് അറ്റകുറ്റപണി നടത്തുന്നില്ല; സ്‌കൂളില്‍ രക്ഷിതാക്കളുടെ പ്രതിഷേധം

തിരൂര്‍ എ എം എല്‍ പി സ്‌കൂളിലാണ് വിദ്യാര്‍ഥികളും രക്ഷിതാക്കളും സ്‌കൂളിന് പുറത്ത്‌നിന്ന് പ്രതിഷേധിച്ചത്

Published

|

Last Updated

മലപ്പുറം | ശോചനീയമായ സ്‌കൂള്‍ കെട്ടിടത്തിന്റെ അറ്റകുറ്റപണി നടത്താത്ത എയ്ഡഡ് സ്‌കൂള്‍ മാനേജ്‌മെന്റിനെതിരെ രക്ഷിതാക്കളുടെ പ്രതിഷേധം. തിരൂര്‍ എ എം എല്‍ പി സ്‌കൂളിലാണ് സ്‌കൂള്‍ തുറന്ന ആദ്യ ദിവസം തന്നെ വേറിട്ട പ്രതിഷേധം അരങ്ങേറിയത്. സ്‌കൂളിന്റെ ശോച്യാവസ്ഥ പരിഹരിക്കാതെ ഇവിടെ അധ്യയനം ആരംഭിക്കാന്‍ അനുവദിക്കില്ലെന്ന് രക്ഷിതാക്കള്‍ പറയുന്നു.

സ്‌കൂളിന്റെ ഓടും പട്ടികയുമൊക്കെ പൊട്ടിവീഴാറുണ്ടെന്ന് രക്ഷിതാക്കള്‍ ആരോപിക്കുന്നു. അങ്ങനെയൊരു സ്‌കൂളില്‍ കുട്ടികളെ ഇരുത്തില്ല. മുന്നിലുള്ള റെയില്‍പാളത്തിലൂടെ ട്രെയിന്‍ പോകുമ്പോള്‍ സ്‌കൂള്‍ ആകെ കുലുങ്ങുകയാണ്. തങ്ങള്‍ക്ക് മക്കളാണ് വലുത്. ചിതലൊക്കെ തട്ടുമ്പോള്‍ ഓട് വീഴാറുണ്ട്.

നാട്ടുകാരും പൂര്‍വവിദ്യാര്‍ത്ഥികളുമൊക്കെയാണ് സ്‌കൂളിന്റെ അറ്റകുറ്റപ്പണികള്‍ ഇതുവരെ നടത്തിയത്. മാനേജ്‌മെന്റ് തിരിഞ്ഞുനോക്കുന്നില്ല. കുട്ടികളുടെ ദേഹത്ത് വീണില്ലല്ലോ, വീണാല്‍ നോക്കാമെന്നാണ് മാനേജ്‌മെന്റ് പറഞ്ഞതെന്നും രക്ഷിതാക്കള്‍ പറയുന്നു.