Bahrain
മനാമ തീപിടിത്തം; മരണം മൂന്നായി
തീപിടിത്തത്തില്‍ പരുക്കേറ്റ ആറുപേര്‍ ആശുപത്രിയിലാണ്.
മനാമ | ബഹ്‌റൈനിലെ മനാമയിലുണ്ടായ തീപിടിത്തത്തില്‍ മരിച്ചവരുടെ എണ്ണം മൂന്നായി. തീപിടിത്തമുണ്ടായ ഓള്‍ഡ് മനാമ മാര്‍ക്കറ്റിലെ കെട്ടിടങ്ങളില്‍ നിന്ന് മൃതദേഹങ്ങള്‍ കണ്ടെത്തുകയായിരുന്നു. പരുക്കേറ്റ ആറുപേര്‍ ആശുപത്രിയിലാണ്.
ശൈഖ് അബ്ദുല്ല റോഡിലെ ബ്ലോക്ക് 432ല്‍ സിറ്റി മാക്‌സ് ഷോപ്പിന് പിറകിലുള്ള ഷോപ്പുകളിലാണ് തീപടര്‍ന്നത്. കഴിഞ്ഞ ദിവസം വൈകിട്ട് നാലോടെയായിരുന്നു തീപിടിത്തം.
അഗ്നിശമനസേന തീവ്രശ്രമം നടത്തി തീയണച്ചതിനു പിന്നാലെ നടത്തിയ പരിശോധനയിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. പുലര്‍ച്ചയോടെയാണ് തീ പൂര്‍ണമായും അണയ്ക്കാനായത്.
അനവധി ഷോപ്പുകളാണ് ഓള്‍ഡ് മനാമ മാര്‍ക്കറ്റില്‍ പ്രവര്‍ത്തിക്കുന്നത്. ഇതില്‍ 25 കടകള്‍ കത്തിനശിച്ചു. തീപിടിത്തത്തിന്റെ കാരണം കണ്ടെത്താന്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
---- facebook comment plugin here -----