Connect with us

Bahrain

മനാമ സോണ്‍ പ്രവാസി സാഹിത്യോത്സവിന് ഉജ്ജ്വല സമാപനം;സല്‍മാനിയ സെക്ടര്‍ ജേതാക്കള്‍

സോണ്‍ മത്സരങ്ങളില്‍ ഒന്നാം സ്ഥാനം നേടിയ പ്രതിഭകള്‍ ഈ മാസം 15ന് ഗലാലിയില്‍ വെച്ച് നടക്കുന്ന നാഷനല്‍ മത്സരത്തില്‍ മനാമ സോണിന് വേണ്ടി പങ്കെടുക്കും

Published

|

Last Updated

മനാമ |  രിസാല സ്റ്റഡി സര്‍ക്കിള്‍ കലാലയം സാംസ്‌കാരിക വേദിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച പതിനാലാം എഡിഷന്‍ മനാമ സോണ്‍ പ്രവാസി സാഹിത്യോത്സവില്‍ സല്‍മാനിയ സെക്ടര്‍ ഒന്നാം സ്ഥാനം നേടി .വിജയികള്‍ക്ക് ട്രോഫികളും സര്‍ട്ടിഫിക്കറ്റുകളും വിതരണം ചെയ്തു.ബുദയ്യ, സല്‍മാബാദ് എന്നീ സെക്ടറുകള്‍ യഥാക്രമം രണ്ട്, മൂന്ന് സ്ഥാനങ്ങള്‍ കരസ്ഥമാക്കിയത് .

സോണ്‍ മത്സരങ്ങളില്‍ ഒന്നാം സ്ഥാനം നേടിയ പ്രതിഭകള്‍ ഈ മാസം 15ന് ഗലാലിയില്‍ വെച്ച് നടക്കുന്ന നാഷനല്‍ മത്സരത്തില്‍ മനാമ സോണിന് വേണ്ടി പങ്കെടുക്കും.

 

സമാപന സാംസ്‌കാരിക സമ്മേളനം എസ് എസ് എഫ് കേരള സറ്റേറ്റ് ഫിനാന്‍സ് സെക്രട്ടറി അഹ്മദ് മുനീര്‍ അഹ്ദല്‍ അഹ്‌സനി ഉദ്ഘാടനം ചെയ്തു.

ഐ സി എഫ് നാഷനല്‍ എക്‌സിക്യൂട്ടീവ് അംഗം അബ്ദു റഹിം സഖാഫി വരവൂര്‍, ബി എം സി ചെയര്‍മാന്‍ ഫ്രാന്‍സിസ് കൈതാരത്ത്, ബഷീര്‍ മാസ്റ്റര്‍ ക്ലാരിതുടങ്ങിയവര്‍ ആശംസ പ്രഭാഷണം നടത്തി. ഐ സി എഫ് മീഡിയ പബ്ലിക്കേഷന്‍ പ്രസിഡന്റ് അബ്ദുല്‍ സലാം പെരുവയല്‍, സല്‍മാബാദ് സെന്‍ട്രല്‍ സംഘടനാ സെക്രട്ടറി ഖാലിദ് സഖാഫി, അബൂബക്കര്‍ സഖാഫി, ആര്‍ എസ് സി ഗ്ലോബല്‍ എക്‌സിക്യൂട്ടീവ് അബ്ദുല്ല രണ്ടത്താണി, ആര്‍ എസ് സി നാഷനല്‍ മീഡിയ സെക്രട്ടറിമാരായ പി ടി അബ്ദുല്‍ റഹ്മാന്‍, മന്‍സൂര്‍ അഹ്‌സനി, ഫിനാന്‍സ് സെക്രട്ടറി സലിം, എക്‌സിക്യൂട്ടീവ് അംഗം സമീര്‍ എന്നിവര്‍ സംബന്ധിച്ച, ജനറല്‍ സെക്രട്ടറി മുഹമ്മദ് അലി സ്വാഗതവും യഹ്യ നന്ദിയും പറഞ്ഞു.

 

Latest