Kerala
കേരളത്തിലെ ആദ്യ സൗജന്യ വൈഫൈ പാര്‍ക്കാകാന്‍ ഒരുങ്ങി മാനാഞ്ചിറ
മാനാഞ്ചിറ സ്‌ക്വയര്‍, ലൈബ്രറി, മിഠായിത്തെരുവ് തുടങ്ങുന്ന സ്ഥലങ്ങളില്‍ ശനിയാഴ്ച വൈകിട്ട് ഉദ്ഘാടനത്തിനുശേഷം സൗജന്യ വൈഫൈ ലഭ്യമായിത്തുടങ്ങും.

കോഴിക്കോട് | കേരളത്തിലെ ആദ്യ സൗജന്യ വൈഫൈ പാര്‍ക്കാകാന്‍ ഒരുങ്ങി മാനാഞ്ചിറ സ്‌ക്വയര്‍. 35.89 ലക്ഷം രൂപ എളമരം കരീം എംപി അനുവദിച്ചതില്‍ നിന്നുമാണ് വൈഫൈ സൗകര്യം മാനാഞ്ചിറയില്‍ ലഭ്യമാകാന്‍ പോകുന്നത്. മാനാഞ്ചിറ സ്‌ക്വയര്‍, ലൈബ്രറി, മിഠായിത്തെരുവ് തുടങ്ങുന്ന സ്ഥലങ്ങളില്‍ ശനിയാഴ്ച വൈകിട്ട് ഉദ്ഘാടനത്തിനുശേഷം സൗജന്യ വൈഫൈ ലഭ്യമായിത്തുടങ്ങും. 24 മണിക്കൂറും വൈഫൈ ലഭ്യമായിരിക്കും .ഇതില്‍ ഒരാള്‍ക്ക് ഒരു ദിവസം ഒരു ജിബി വരെ ഉപയോഗിക്കാം.
മാനാഞ്ചിറയില്‍ സൗജന്യവൈഫൈ ഒരുക്കുന്നതുമായി ബന്ധപ്പെട്ട് ആദ്യമായി ചര്‍ച്ചയുണ്ടായത്
എളമരം കരീം എംപി ഉള്‍പ്പെടുന്ന ടെലിഫോണ്‍ ഉപദേശക കമ്മിറ്റിയിലാണ്. തുടര്‍ന്ന് പദ്ധതി നടപ്പിലാക്കാന്‍ ആവശ്യമായ തുക അനുവദിക്കുമെന്ന് എംപി സമ്മതിക്കുകയായിരുന്നു.