Connect with us

Kerala

മണപ്പുറം തട്ടിപ്പ്: ധന്യാ മോഹന്‍ പോലീസില്‍ കീഴടങ്ങി

പിടിയിലാവുമെന്ന ഘട്ടമെത്തിയപ്പോള്‍ യുവതി ശാരീരിക ബുദ്ധിമുട്ടെന്ന് പറഞ്ഞാണ് ഓഫീസില്‍ നിന്നും പോയത്.

Published

|

Last Updated

തൃശൂര്‍ | തൃശൂരില്‍ ജോലി ചെയ്ത സ്ഥാപനത്തില്‍ നിന്ന് 20 കോടിയോളം രൂപയുമായി മുങ്ങിയ പ്രതി ധന്യ മോഹന്‍ കീഴടങ്ങി. ഈസ്റ്റ് പോലീസ് സ്റ്റേഷനിലാണ് ധന്യ കീഴടങ്ങിയത്. ധന്യയെ സ്‌റ്റേഷനില്‍ നിന്ന് മെഡിക്കല്‍ പരിശോധനയ്ക്കായി കൊണ്ടുപോയി.കുടുംബാംഗങ്ങള്‍ക്കൊപ്പം ഒളിവില്‍ പോയ ധന്യക്കായി പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു.

തട്ടിപ്പു പണം ഉപയോഗിച്ച് ധന്യ വാങ്ങിയ വലപ്പാട്ടേതുള്‍പ്പെടെയുള്ള സ്വത്തുക്കള്‍ കണ്ടു കെട്ടാനുള്ള നടപടിയും തുടങ്ങിയിട്ടുണ്ട്. വലപ്പാട് മണപ്പുറം കോംപ്ടെക് ആന്റ് കണ്‍സള്‍ട്ടന്‍സി ലിമിറ്റഡിലെ അസിസ്റ്റന്റ് ജനറല്‍ മാനേജറാണ് ധന്യ.യുവതി ഓണ്‍ലൈന്‍ റമ്മിക്ക് അടിമയാണെന്നാണ് പോലീസിന്റെ കണ്ടെത്തല്‍. വ്യാജ ലോണുകള്‍ ഉണ്ടാക്കിയാണ് ധന്യ പണം തട്ടിയത്.

ഡിജിറ്റല്‍ പേഴ്‌സണല്‍ ലോണുകള്‍ വ്യാജമായുണ്ടാക്കി പണം പിതാവിന്റെയും സഹോദരന്റെയും വിവിധ അക്കൗണ്ടുകളിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്യുകയായിരുന്നു. പിടിയിലാവുമെന്ന ഘട്ടമെത്തിയപ്പോള്‍ യുവതി ശാരീരിക ബുദ്ധിമുട്ടെന്ന് പറഞ്ഞാണ് ഓഫീസില്‍ നിന്നും പോയത്.
2019 മുതലാണ് ഇത്തരത്തില്‍ വ്യാജ ലോണുകളുണ്ടാക്കി തട്ടിപ്പ് തുടങ്ങിയതെന്നാണ് വിവരം. പതിനെട്ട് വര്‍ഷമായി ധന്യ സ്ഥാപനത്തില്‍ ജോലി ചെയ്തുവരികയായിരുന്നു.

Latest