Connect with us

green valley academy manjeri

മഞ്ചേരി ഗ്രീൻവാലി എന്‍ ഐ എ കണ്ടുകെട്ടി

പി എഫ് ഐയില്‍ ലയിച്ച എൻ ഡി എഫ് നേരത്തേ ഈ അക്കാദമി ഉപയോഗിച്ചതായി എന്‍ ഐ എ കണ്ടെത്തി.

Published

|

Last Updated

മഞ്ചേരി | നരേന്ദ്ര മോദി സർക്കാർ നിരോധിച്ച പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ(പി എഫ് ഐ)യുടെ അധീനതയിലുള്ള മഞ്ചേരി ഗ്രീൻവാലി അക്കാദമി ദേശീയ അന്വേഷണ ഏജൻസി (എന്‍ ഐ എ) കണ്ടുകെട്ടി. ഇന്നലെ അര്‍ധരാത്രിയോടെയാണ് കൊച്ചി എന്‍ ഐ എ യൂനിറ്റില്‍ നിന്നുള്ള സംഘം അക്കാദമി കണ്ടുകെട്ടിയത്. യു എ പി എ നിയമത്തിലെ വ്യവസ്ഥകള്‍ പ്രകാരമാണ് നടപടി.

പി എഫ് ഐയില്‍ ലയിച്ച എൻ ഡി എഫ് നേരത്തേ ഈ അക്കാദമി ഉപയോഗിച്ചതായി എന്‍ ഐ എ കണ്ടെത്തി. 10 ഹെക്ടർ വിസ്തൃതിയിലാണ് അക്കാദമി സ്ഥിതി ചെയ്യുന്നത്. കേന്ദ്രത്തിൽ ആയുധപരിശീലനവും കായിക പരിശീലനവും നടന്നതായും സ്ഫോടക വസ്തുക്കളടക്കം പരീക്ഷിച്ചെന്നും കണ്ടെത്തിയിരുന്നു.

നിരോധനത്തിന് ശേഷം, പി എഫ് ഐയുടെ കേരളത്തിലെ ആറാമത്തെ ആയുധ കായിക പരിശീലന കേന്ദ്രവും സംഘടനയുടെ പതിനെട്ടാമത്തെ വസ്തുവുമാണ് എന്‍ ഐ എ പിടിച്ചെടുത്തത്.

---- facebook comment plugin here -----

Latest