Connect with us

Kerala

വിവാഹ രജിസ്‌ട്രേഷന് കൗണ്‍സിലിംഗ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കണം: വനിതാ കമ്മീഷന്‍

Published

|

Last Updated

തിരുവനന്തപുരം | വിവാഹ രജിസ്‌ട്രേഷന് കൗണ്‍സിലിംഗ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കണമെന്ന ശിപാര്‍ശയുമായി സംസ്ഥാന വനിതാ കമ്മീഷന്‍. പക്വതയെത്താതെ വിവാഹ ജീവിതം തുടങ്ങുന്നവര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ സമൂഹത്തില്‍ വര്‍ധിച്ചു വരികയാണെന്നും അവര്‍ പറഞ്ഞു. തൃശൂര്‍ ടൗണ്‍ ഹാളില്‍ വനിതാ കമ്മീഷന്‍ സംഘടിപ്പിച്ച അദാലത്തിന്റെ സമാപനത്തിലാണ് സതീദേവി ഇക്കാര്യം പറഞ്ഞത്. തൊഴില്‍ മേഖലയില്‍ സ്ത്രീകളുടെ പരാതികള്‍ കൈകാര്യം ചെയ്യാനായി രൂപവത്ക്കരിച്ച ഇന്റേണല്‍ കംപ്ലയിന്റ് അതോറിറ്റി കൃത്യമായി പ്രവര്‍ത്തിക്കുന്നുവെന്ന് ഉറപ്പ് വരുത്തണമെന്നും കമ്മീഷന്‍ നിര്‍ദേശിച്ചു.

നേരത്തെ, രാജ്യത്ത് വിവാഹത്തിന് മുമ്പുള്ള കൗണ്‍സിലിംഗ് നിര്‍ബന്ധമാക്കണമെന്ന് ആവശ്യപ്പെട്ട് നാഷണല്‍ ചൈല്‍ഡ് ഡെവലപ്പ്‌മെന്റ് കൗണ്‍സില്‍ സുപ്രീം കോടതിയില്‍ പൊതു താത്പര്യ ഹരജി സമര്‍പ്പിച്ചിരുന്നു. സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കും ഇത് സംബന്ധിച്ച നിര്‍ദേശം നല്‍കണമെന്നായിരുന്നു ഹരജിയിലെ ആവശ്യം.

 

Latest