Connect with us

Kerala

മംഗലപുരം മുൻ ഏരിയ സെക്രട്ടറി മധു മുല്ലശ്ശേരി ബിജെപിയിലേയ്ക്ക്

മധുവിനെ പുറത്താക്കണമെന്നായിരുന്നു ഇന്നലെ ചേര്‍ന്ന സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് യോഗം സംസ്ഥാന നേതൃത്വത്തോട് ശിപാര്‍ശ ചെയ്തത്.

Published

|

Last Updated

തിരുവനന്തപുരം | സിപിഎം മംഗലപുരം മുന്‍ ഏരിയാ സെക്രട്ടറി മധു മുല്ലശ്ശേരി ബിജെപിയില്‍ ചേരുമെന്ന് സൂചന. ഇന്ന് രാവിലെ 11 മണിക്ക് ബിജെപി സംസ്ഥാന സെക്രട്ടറി സി ശിവന്‍കുട്ടി, ജില്ലാ പ്രസിഡന്റ് വിവി രാജേഷ് എന്നിവര്‍ വീട്ടിലെത്തി മധുവിനെ പാര്‍ട്ടിയിലേക്ക് ക്ഷണിക്കുമെന്നാണ് വിവരം. ഇന്നലെ രാത്രിയോടെ മധു ബിജെപി സംസ്ഥാന നേതൃത്വവുമായി ചര്‍ച്ച നടത്തിയിരുന്നു

മംഗലപുരം ഏരിയാ സമ്മേളനത്തിലുണ്ടായ നടകീയ സംഭവങ്ങള്‍ക്കൊടുവിലാണ് മധു പാര്‍ട്ടി വിടുന്നത്.സിപിഎം ജില്ലാ സെക്രട്ടറി വി ജോയിക്കെതിരെ മധു ആരോപണമുന്നയിച്ചിരുന്നു.

രണ്ട് തവണ ഏരിയാ സെക്രട്ടറിയായിരുന്ന മധുവിനെ ഇത്തവണ സ്ഥാനത്തേക്ക് പരിഗണിച്ചില്ല.  ഏരിയാ സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റാനുള്ള തീരുമാനത്തെ തുടര്‍ന്ന് മംഗലപുരം ഏരിയ സമ്മേളനത്തില്‍ നിന്ന് മധു മുല്ലശ്ശേരി ഇറങ്ങിപ്പോവുകയായിരുന്നു. മധുവിനെ പുറത്താക്കണമെന്നായിരുന്നു ഇന്നലെ ചേര്‍ന്ന സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് യോഗം സംസ്ഥാന നേതൃത്വത്തോട് ശിപാര്‍ശ ചെയ്തത്.