National
ത്രിപുര മുഖ്യമന്ത്രിയായി മാണിക് സാഹ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും
മാണിക് സാഹക്കൊപ്പം മറ്റുമന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും.

അഗര്‍ത്തല| ത്രിപുരയില്‍ മുഖ്യമന്ത്രിയായി മാണിക് സാഹ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. തുടര്‍ച്ചയായ രണ്ടാം തവണയാണ് ബി.ജെ.പി ത്രിപുരയില്‍ അധികാരത്തിലെത്തുന്നത്. മാണിക് സാഹക്കൊപ്പം മറ്റുമന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും.
വിവേകാനന്ദ സ്റ്റേഡിയത്തിലാണ് സത്യപ്രതിജ്ഞ ചടങ്ങ് നടക്കുന്നത്. ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്രമന്ത്രി അമിത് ഷാ, ബി.ജെ.പി ദേശീയ അധ്യക്ഷന്‍ ജെ.പി നദ്ദ, കേന്ദ്രമന്ത്രിമാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. മാണിക് സാഹയുടെ നേതൃത്വത്തിലായിരുന്നു ബി.ജെ.പി ത്രിപുരയില്‍ തെരഞ്ഞെടുപ്പിനെ നേരിട്ടത്. അതേസമയം, കോണ്‍ഗ്രസും ഇടതുപക്ഷവും സത്യപ്രതിജ്ഞ ചടങ്ങ് ബഹിഷ്‌കരിക്കുമെന്നാണ് റിപ്പോര്‍ട്ട്.
---- facebook comment plugin here -----