Connect with us

Kuwait

ശമ്പളത്തില്‍ കൃത്രിമം; കുവൈത്തില്‍ അഗ്‌നിശമനസേനാ ഉദ്യോഗസ്ഥന് 15 വര്‍ഷം തടവും പിഴയും

സിവില്‍ സര്‍വീസ് കമ്മീഷന്‍ വ്യവസ്ഥകള്‍ ലംഘിച്ച് ശമ്പളത്തില്‍ കൃത്രിമം കാണിച്ച ഇയാള്‍ രണ്ട് വര്‍ഷത്തിനുള്ളില്‍ 20 ലക്ഷം ദിനാറാണ് കൈക്കലാക്കിയത്.

Published

|

Last Updated

കുവൈത്ത് സിറ്റി | സിവില്‍ സര്‍വീസ് കമ്മീഷന്‍ വ്യവസ്ഥകള്‍ ലംഘിച്ച് ശമ്പളത്തിന്റെ മൂല്യം വര്‍ധിപ്പിച്ച കേസില്‍ അഗ്‌നിശമനസേനാ ഉദ്യോഗസ്ഥന് 15 വര്‍ഷം തടവും 40 ലക്ഷം ദിനാര്‍ പിഴയും വിധിച്ച് കുവൈത്ത് ക്രിമിനല്‍ കോടതി. സിവില്‍ സര്‍വീസ് കമ്മീഷന്‍ വ്യവസ്ഥകള്‍ ലംഘിച്ച് ശമ്പളത്തില്‍ കൃത്രിമം കാണിച്ച ഇയാള്‍ രണ്ട് വര്‍ഷത്തിനുള്ളില്‍ 20 ലക്ഷം ദിനാറാണ് കൈക്കലാക്കിയത്.

2021 നവംബറില്‍ ഇത് സംബന്ധിച്ച് റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരുന്നു. ഉടന്‍ സംഭവം സ്ഥിരീകരിക്കുകയും അപലപിക്കുകയും ചെയ്തുകൊണ്ടുള്ള പ്രസ്താവനയുമായി അഗ്‌നിശമനസേന രംഗത്തെത്തിയിരുന്നു. ബന്ധപ്പെട്ട അതോറിട്ടികള്‍ അന്വേഷണത്തിനായി കമ്മിറ്റി രൂപവത്കരിക്കുകയും ചെയ്തിരുന്നു.

 

 

Latest