From the print
മണിപ്പൂര്‍ മുഖ്യമന്ത്രി: ചര്‍ച്ച തുടരുന്നു; തീരുമാനം ഉടനില്ല
മന്ത്രിമാരായ വൈ ഖേംചന്ദ് സിംഗ്, ടി ബിശ്വജിത് സിംഗ് എന്നിവര്‍ക്കൊപ്പം സ്പീക്കര്‍ സത്യബ്രത സിംഗും പരിഗണനയിലുണ്ട്.
![](https://assets.sirajlive.com/2025/02/ma-1-897x538.jpg)
ഇംഫാല്‍ | മണിപ്പൂരില്‍ പുതിയ മുഖ്യമന്ത്രിയെ നിശ്ചയിക്കാന്‍ ബി ജെ പി സാവകാശമെടുത്തേക്കും. പ്രധാനമന്ത്രി യു എസ് സന്ദര്‍ശനം കഴിഞ്ഞ് തിരിച്ചെത്തിയ ശേഷമാകും പ്രഖ്യാപനമെന്ന് ദേശീയ മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു. മന്ത്രിമാരായ വൈ ഖേംചന്ദ് സിംഗ്, ടി ബിശ്വജിത് സിംഗ് എന്നിവര്‍ക്കൊപ്പം സ്പീക്കര്‍ സത്യബ്രത സിംഗും പരിഗണനയിലുണ്ട്.
സഖ്യകക്ഷികളായ എന്‍ പി പി, എന്‍ പി എഫ് എന്നിവരുമായി ബി ജെ പി ചര്‍ച്ച നടത്തുന്നുണ്ട്. അവരുടെ കൂടി അഭിപ്രായം പരിഗണിച്ചാകും അന്തിമ തീരുമാനം.
ക്രമസമാധാന പ്രശ്നങ്ങള്‍ നിലവിലുള്ളതിനാല്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തുമെന്ന് വാര്‍ത്ത ഉണ്ടായിരുന്നെങ്കിലും ബി ജെ പി കേന്ദ്രങ്ങള്‍ നിഷേധിച്ചു. സഭയില്‍ വ്യക്തമായ ഭൂരിപക്ഷം ഉണ്ടായിരിക്കെ രാഷ്ട്രപതി ഭരണത്തിലേക്ക് പോകുന്നത് പാര്‍ട്ടിയുടെ പ്രതിച്ഛായക്ക് കൂടുതല്‍ പരുക്കേല്‍പ്പിക്കുമെന്നാണ് ബി ജെ പി നേതൃത്വം കരുതുന്നത്.