National
മണിപ്പൂര്‍ മുഖ്യമന്ത്രി രാജിവച്ചു
ഇന്ന് രാവിലെ ആഭ്യന്തരമന്ത്രി അമിത്ഷായുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തിയിരുന്നു.
![](https://assets.sirajlive.com/2025/02/untitled-5-3-897x538.jpg)
ന്യൂഡല്‍ഹി | മണിപ്പൂര്‍ മുഖ്യമന്ത്രി ബിരേന്‍ സിങ്ങ് രാജിവച്ചു. ഇന്ന് രാവിലെ ആഭ്യന്തരമന്ത്രി അമിത്ഷായുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തിയിരുന്നു.
ഇരുവിഭാഗങ്ങള്‍ തമ്മിലുള്ള കലാപത്തില്‍ ചോരപ്പുഴയൊഴുകുന്ന മണിപ്പൂരില്‍ സമാധാനം സ്ഥാപിക്കാന്‍ ബി ജെ പി ഭരണത്തിനു കഴിഞ്ഞിരുന്നില്ല.
നാളെ തുടങ്ങുന്ന ബജറ്റ സമ്മേളനത്തില്‍ കോണ്‍ഗ്രസ് അവിശ്വാസ പ്രമേയം കൊണ്ടുവരാനിരിക്കെയാണ് പെട്ടെന്നുള്ള രാജി. ഗവര്‍ണറെ കണ്ട് ബിരേന്‍ സിങ്ങ് രാജി സമര്‍പ്പിച്ചു.
---- facebook comment plugin here -----