National
സംഘര്‍ഷത്തില്‍ 60 നിരപരാധികള്‍ കൊല്ലപ്പെട്ടെന്ന് മണിപ്പൂര്‍ മുഖ്യമന്ത്രി
സംഘട്ടനത്തില്‍ 231 പേര്‍ക്ക് പരുക്കേറ്റതായും 1,700 വീടുകള്‍ അഗ്നിക്കിരയാതായും സമ്മതിച്ച് മുഖ്യമന്ത്രി
ഇംഫാല്‍ | കഴിഞ്ഞ ഏതാനും ദിവസങ്ങളായി മണിപ്പൂരില്‍ നടക്കുന്ന വര്‍ഗീയ സംഘട്ടനത്തില്‍ 60 നിരപരാധികള്‍ കൊല്ലപ്പെട്ടതായി മുഖ്യമന്ത്രി എന്‍ ബിരേന്‍ സിംഗ് തുറന്നുസമ്മതിച്ചു. കൂടാതെ, 231 പേര്‍ക്ക് പരുക്കേറ്റതായും അദ്ദേഹം പറഞ്ഞു.
സംഘട്ടനത്തില്‍ 1,700 വീടുകള്‍ അഗ്നിക്കിരയാതായും മുഖ്യമന്ത്രി വ്യക്തമാക്കി. സമാധാനം പുനസ്ഥാപിക്കാനും ജനജീവിതം സാധാരണ നിലയിലാക്കാന്‍ സഹകരിക്കണമെന്നും മുഖ്യമന്ത്രി അപേക്ഷിച്ചു. കലാപത്തെ തുടര്‍ന്ന് താമസസ്ഥലങ്ങളില്‍ നിന്ന് പലായനം ചെയ്തവര്‍ തിരിച്ചുവാരാന്‍ തുടങ്ങിയതായും അദ്ദേഹം പറഞ്ഞു.
ഈ മാസം മൂന്ന് മുതലാണ് മണിപ്പൂരിന്റെ വിവിധ ഭാഗങ്ങളില്‍ കലാപം പൊട്ടിപ്പുറപ്പെട്ടത്. ഔദ്യോഗിക കണക്കുകള്‍ക്കപ്പുറമാണ് കൊല്ലപ്പെട്ടവരുടെയും പരുക്കേറ്റവരുടെയും യഥാര്‍ത്ഥ എണ്ണം. വീടുകളും ചര്‍ച്ചുകളും മറ്റ് സ്ഥാപനങ്ങളും വ്യാപകമായി ആക്രമിക്കപ്പെട്ടിരുന്നു. ഇതേ തുടര്‍ന്ന് പലായനം ചെയ്തത് ആയിരക്കണക്കിന് ആളുകളാണ്.