Connect with us

congress leader joining bjp

മണിപ്പൂര്‍ കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് ബി ജെ പിയില്‍ ചേര്‍ന്നു

ചാട്ടം നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ശേഷം

Published

|

Last Updated

ഇംഫാല്‍ |  നിയമസഭാ തിരഞ്ഞെടുപ്പിന് സ്ഥാാര്‍ഥി പ്രഖ്യാപനം അടക്കമുള്ള ചര്‍ച്ചകള്‍ പുരോഗമിക്കവെ മണിപ്പൂരില്‍ കോണ്‍ഗ്രസിന് വലിയ തിരിച്ചടി നല്‍കി പ്രമുഖ നേതാവിന്റെ കാലുമാറ്റം. കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവും മണിപ്പൂര്‍ പി സി സി അധ്യക്ഷനുമായ ചല്‍ട്ടോണ്‍ലിന്‍ അമോ ബി ജെ പിയില്‍ ചേര്‍ന്നു.

പാര്‍ട്ടിയില്‍ നിന്നും നേതാക്കളുടെ കൊഴിഞ്ഞുപോക്ക് തുടരുന്നതിനിടെയാണ് കോണ്‍ഗ്രസിന്റെ പി സി സി ഭാരവാഹിയും പാര്‍ട്ടി വിടുന്നത്. അമോ പാര്‍ട്ടി വിട്ടത് കോണ്‍ഗ്രസിനേയൊ വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിനേയോ ഒരു തരത്തിലും ബാധിക്കില്ലെന്ന് കോണ്‍ഗ്രസ് പ്രതികരിച്ചു. അമോയെ നേരത്തെ പാര്‍ട്ടി വിരുദ്ധപ്രര്‍ത്തനങ്ങളുടെ പേരില്‍ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയതാണെന്നും പാര്‍ട്ടി അറിയിച്ചു.

എന്നാല്‍, വൈസ് പ്രസിഡന്റ് പാര്‍ട്ടി വിട്ടത് പി സി സിയിലെ മറ്റ് അംഗങ്ങള്‍ക്കിടയില്‍ ആശയക്കുഴപ്പങ്ങള്‍ക്കും ഇടയാക്കുന്നുണ്ട്. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കെ പാര്‍ട്ടി വിടുന്നതിലൂടെ അദ്ദേഹത്തിന്റെ രാഷ്ട്രീയ പാപ്പരത്തമാണ് വ്യക്തമായിട്ടുള്ളത്. അമോയ്ക്ക് വ്യക്തമായ ഇച്ഛാശക്തിയോ ആശയത്തിന്റെ പിന്‍ബലമോ ഇല്ലെന്നാണ് ഈ പ്രവര്‍ത്തി വ്യക്തമാക്കുന്നതെന്ന് പി സി സി അംഗമായ സെരാം നേകന്‍ പറഞ്ഞു.

 

Latest