Connect with us

National

മണിപ്പൂര്‍ കൂട്ടബലാത്സംഗം; ഇരകളുടെ മൊഴിയെടുക്കുന്നതില്‍ നിന്നും സിബിഐയെ വിലക്കി സുപ്രീം കോടതി

ഇന്ന് രാവിലെയും ഇരകളെ കാണാന്‍ സിബിഐ ഉദ്യോഗസ്ഥര്‍ എത്തിയെന്ന് സത്രീകളുടെ അഭിഭാഷകര്‍ കോടതിയെ അറിയിച്ചതോടെയാണ് കോടതി മൊഴിയെടുക്കരുതെന്ന് സിബിഐക്ക് നിര്‍ദേശം നല്‍കിയത്

Published

|

Last Updated

ന്യൂഡല്‍ഹി |  മണിപ്പൂരില്‍ കൂട്ടബലാത്സംഗത്തിന് ഇരയായവരുടെ മൊഴി എടുക്കരുതെന്ന് സിബിഐയോട് സുപ്രീംകോടതി. ഉച്ചക്ക് കോടതി കേസ് പരിഗണിക്കുന്നത് വരെ മൊഴി എടുക്കരുതെന്നാണ് നിര്‍ദേശം.

അതേ സമയം സിബിഐ അന്വേഷണത്തെ എതിര്‍ത്ത് ഇരകള്‍ കോടതിയെ സമീപിച്ചിരുന്നു. സിബിഐ അന്വേഷണത്തില്‍ വിശ്വാസമില്ലെന്നും കോടതിയുടെ മേല്‍നോട്ടത്തില്‍ സ്വതന്ത്ര അന്വേഷണമാണ് വേണ്ടതെന്നുമായിരുന്നു ആവശ്യം. ഹരജിയില്‍ തിങ്കളാഴ്ച വിശദമായ വാദം നടന്നിരുന്നു.

ഇന്ന് രാവിലെയും ഇരകളെ കാണാന്‍ സിബിഐ ഉദ്യോഗസ്ഥര്‍ എത്തിയെന്ന് സത്രീകളുടെ അഭിഭാഷകര്‍ കോടതിയെ അറിയിച്ചതോടെയാണ് കോടതി മൊഴിയെടുക്കരുതെന്ന് സിബിഐക്ക് നിര്‍ദേശം നല്‍കിയത്. ഇക്കാര്യം സിബിഐയെ അറിയിക്കാന്‍ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയെ കോടതി ചുമതലപ്പെടുത്തി.

 

മണിപ്പൂരിലെ അക്രമസംഭവങ്ങള്‍, ലൈംഗികാതിക്രമങ്ങള്‍ ലക്ഷ്യമിട്ടുള്ള അക്രമങ്ങള്‍ എന്നിവയെക്കുറിച്ച് കോടതിയുടെ മേല്‍നോട്ടത്തിലുള്ള പ്രത്യേക സംഘം സ്വതന്ത്ര അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ടുള്ള ഒരു കൂട്ടം ഹരജികളാണ് സുപ്രീം കോടതി പരിഗണിക്കുന്നത്

 

Latest