Kerala
മണിപ്പൂര്‍: കലാപബാധിത പ്രദേശങ്ങളിലെ വിദ്യാര്‍ഥികള്‍ക്ക് തുടര്‍ പഠനത്തിന് അവസരമൊരുക്കി കണ്ണൂര്‍ സര്‍വകലാശാല
ബിരുദ ബിരുദാനന്തര കോഴ്സുകള്‍ക്ക് സൂപ്പര്‍ ന്യൂമറിയായാണ് പ്രവേശനം നല്‍കുക.
കണ്ണൂര്‍ | മണിപ്പൂരിലെ കലാപബാധിത പ്രദേശങ്ങളിലെ വിദ്യാര്‍ഥികള്‍ക്ക് തുടര്‍ പഠനത്തിന് അവസരമൊരുക്കുമെന്ന് കണ്ണൂര്‍ സര്‍വകലാശാല. ബിരുദ ബിരുദാനന്തര കോഴ്സുകള്‍ക്ക് സൂപ്പര്‍ ന്യൂമറിയായാണ് പ്രവേശനം നല്‍കുക. ഇതിന് പുറമെ ഈ വിദ്യാര്‍ഥികള്‍ക്ക് ഹോസ്റ്റല്‍ സൗകര്യവും സാമ്പത്തിക സഹായവും നല്‍കുമെന്നും വൈസ് ചാന്‍സിലര്‍ ഡോ ഗോപിനാഥ് രവീന്ദ്രന്‍ വ്യക്തമാക്കി .
സര്‍ട്ടിഫിക്കറ്റുകളെല്ലാം കോഴ്‌സ് പൂര്‍ത്തിയാകുന്നതിന് മുന്‍പ് ഹാജരാക്കിയാല്‍ മതി.
കണ്ണൂര്‍ സര്‍വകലാശാല ആസ്ഥാനത്ത് ചേര്‍ന്ന അടിയന്തിര സിന്‍ഡിക്കേറ്റ് യോഗമാണ് തീരുമാനമെടുത്തത്. ആഭ്യന്തര കലാപത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്ത് ആദ്യമായാണ് ഒരു സര്‍വകലാശാല മണിപ്പൂരി വിദ്യാര്‍ഥികള്‍ക്ക് തുടര്‍പഠനത്തിന് സൗകര്യമൊരുക്കുന്നത്.
---- facebook comment plugin here -----