Connect with us

National

മണിപ്പൂർ സമാധാന ചർച്ച; മുഖ്യമന്ത്രി പറഞ്ഞത് തെറ്റെന്ന് കുക്കികൾ

മണിപ്പൂർ സംഘർഷത്തിൽ നേരിട്ടു പങ്കാളികളായ കുക്കികളും മെയ്തികളും തമ്മിലുള്ള ചർച്ചകൾ ആരംഭിച്ചതായി കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പറഞ്ഞിരുന്നു

Published

|

Last Updated

ഇംഫാൽ | മുഖ്യമന്ത്രി എൻ ബിരേൻ സിംഗ് പറഞ്ഞതു പോലെ മെയ്തികളുമായുള്ള സമാധാന ചർച്ചയെ കുറിച്ച് അറിവില്ലെന്ന് കുക്കികളുടെ പരമോന്നത സംഘടനയായ കുക്കി ഇൻപി മണിപ്പൂർ (കെ ഐ എം). മണിപ്പൂർ സംഘർഷത്തിൽ നേരിട്ടു പങ്കാളികളായ കുക്കികളും മെയ്തികളും തമ്മിലുള്ള ചർച്ചകൾ ആരംഭിച്ചതായി കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പറഞ്ഞിരുന്നു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ആഭ്യന്തര മന്ത്രി അമിത് ഷായുടെയും മേൽനോട്ടത്തിൽ സംസ്ഥാനത്ത് സമാധാനം പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങൾ മണിപ്പൂർ സർക്കാർ തുടരുകയാണെന്നും അദ്ദേഹം അവകാശപ്പെട്ടിരുന്നു.

ഈ അവകാശവാദം തള്ളുകയാണ് കുക്കി സംഘടന. കുക്കി- സോ വിഭാഗത്തിനെതിരായ പീഡനം തുടരുന്ന സാഹചര്യത്തിൽ സംസ്ഥാന സർക്കാറിനെതിരെ പ്രഖ്യാപിച്ച രാഷ്ട്രീയ ബഹിഷ്‌കരണത്തിൽ ഉറച്ചുനിൽക്കുമെന്ന് കെ ഐ എം വാർത്താക്കുറിപ്പിൽ വ്യക്തമാക്കി. സർക്കാർ സഹായ വംശീയ ഉന്മൂലനത്തിന്റെ ഇരകളാണ് കുക്കികളെന്നും കുറിപ്പിൽ പറയുന്നു.