manipur riot
മണിപ്പൂർ: ഭരണകൂടത്തിൻ്റെ പിന്തുണയോടെ നടന്ന തേർവാഴ്ച ഞെട്ടിപ്പിക്കുന്നതാണെന്ന് വി ഡി സതീശൻ
ഏറെക്കുറെ എല്ലാ ക്രിസ്ത്യൻ പള്ളികളും തീവെച്ചു നശിപ്പിക്കുകയും 60 ക്രൈസ്തവരെ ക്രൂരമായി വധിക്കുകയും ചെയ്തു.
തിരുവനന്തപുരം | 42 ശതമാനം ക്രൈസ്തവരുള്ള മണിപ്പൂരിൽ ഭരണകൂടത്തിൻ്റെ പിന്തുണയോടെ നടന്ന തേർവാഴ്ച ഞെട്ടിപ്പിക്കുന്നതാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു. രാജ്യത്തെ എല്ലാ വിഭാഗം ജനങ്ങളെയും തുല്യരായി കാണേണ്ട ഭരണകൂടത്തിൻ്റെ നിശ്ശബ്ദത വേദനിപ്പിക്കുന്നതാണ്. സംഘർഷ സ്ഥലത്ത് നിന്ന് രക്ഷപ്പെട്ട പാലാ രൂപതാംഗം കൂടിയായ ബിഷപ്പ് ജോസ് മുകാലയുമായി ഫോണിൽ സംസാരിച്ചുവെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
എന്തിനാണ് ഞങ്ങളുടെ പള്ളികൾ ഇങ്ങനെ നശിപ്പിക്കുന്നതെന്ന ബിഷപ്പിൻ്റെ ഹൃദയം പൊട്ടിയുള്ള ചോദ്യം വല്ലാതെ പിടിച്ചുലച്ചുവെന്നും വി ഡി സതീശൻ പറഞ്ഞു. 1997 മുതൽ 2009 വരെ കൊഹിമ ബിഷപ്പായി ജോസ് മുകാല പ്രവർത്തിച്ചിട്ടുണ്ട്. നമ്മെ നടുക്കിക്കളയുന്ന അക്രമങ്ങളാണ് അവിടെ നടക്കുന്നത്.