Connect with us

National

മണിപ്പൂര്‍ രണ്ടായി വിഭജിക്കപ്പെട്ടു; സന്ദര്‍ശന വീഡിയോ പങ്കുവെച്ച് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി

വീടുകള്‍ കത്തുന്നു, നിരപരാധികളുടെ ജീവന്‍ അപകടത്തിലാണ്, ആയിരക്കണക്കിന് കുടുംബങ്ങള്‍ ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയാന്‍ നിര്‍ബന്ധിതരാകുന്നു.

Published

|

Last Updated

ന്യൂഡല്‍ഹി | മണിപ്പൂര്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ സന്ദര്‍ശിച്ചതിന്റെ വീഡിയോ സാമൂഹിക മാധ്യമമായ എക്‌സില്‍ പങ്കുവെച്ച് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി.അഞ്ച് മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോയില്‍ മണിപ്പൂര്‍ ഇപ്പോഴും ദുരിതത്തിലാണെന്ന് കോണ്‍ഗ്രസ് എംപി ചൂണ്ടിക്കാട്ടി.

‘വീടുകള്‍ കത്തുന്നു, നിരപരാധികളുടെ ജീവന്‍ അപകടത്തിലാണ്, ആയിരക്കണക്കിന് കുടുംബങ്ങള്‍ ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയാന്‍ നിര്‍ബന്ധിതരാകുന്നു’ വീഡിയോയുടെ കൂടെ രാഹുല്‍ കുറിച്ചത് ഇപ്രകാരമാണ്. തിങ്കളാഴ്ചയായിരുന്നു രാഹുലിന്റെ സന്ദര്‍ശനം. ദുരിതബാധിതരുമായി അന്ന് അദ്ദേഹം നേരിട്ട് സംസാരിക്കുകയും ചെയ്തിരുന്നു.

മണിപ്പൂരിലെ ജനങ്ങളെ സന്ദര്‍ശിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി തയ്യാറാകണമെന്ന് രാഹുല്‍ പറഞ്ഞു. മണിപ്പൂരിലെത്തി പ്രധാനമന്ത്രി ജനങ്ങളെ കേള്‍ക്കണം.മണിപ്പൂരില്‍ വംശീയ കലാപം രൂക്ഷമാണെന്നും സംസ്ഥാനം ഇപ്പോഴും രണ്ടായി വിഭജിക്കപ്പെട്ട നിലയിലാണെന്നും രാഹുല്‍ ചൂണ്ടിക്കാട്ടി.

വിഷയം പാര്‍ലമെന്റില്‍ ഉന്നയിക്കുമെന്നും വിഡിയോയില്‍ രാഹുല്‍ പറഞ്ഞു. ലോക്‌സഭ പ്രതിപക്ഷ നേതാവായ ശേഷം രാഹുലിന്റെ ആദ്യ സന്ദര്‍ശനമാണിത്. ഇതിനു മുമ്പേ രണ്ട് തവണ രാഹുല്‍  ജനങ്ങളെ കാണാനായി മണിപ്പൂരിലെത്തിയിരുന്നു.