Connect with us

National

മനീഷ് സിസോദിയ തീഹാര്‍ ജയിലിലേക്ക്

മാര്‍ച്ച് 20 വരെ കസ്റ്റഡിയില്‍ തുടരും.

Published

|

Last Updated

നൃൂഡല്‍ഹി| മദ്യനയ കേസില്‍ അറസ്റ്റിലായ ഡല്‍ഹി മുന്‍ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ തീഹാര്‍ ജയിലിലേക്ക്. സിസോദിയയെ 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. മാര്‍ച്ച് 20 വരെ അദ്ദേഹം കസ്റ്റഡിയില്‍ തുടരും.

കോടതി ആദ്യം ഇദ്ദേഹത്തെ അഞ്ചുദിവസത്തെ സി ബി ഐ കസ്റ്റഡിയില്‍ വിട്ടു. പിന്നീട് വെള്ളിയാഴ്ച സി ബി ഐ കോടതിയില്‍ ഹാജരാക്കിയ സിസോദിയയുടെ റിമാന്റ് കാലാവധി രണ്ട് ദിവസത്തേക്ക് കൂടി നീട്ടി. അത് അവസാനിച്ചിരിക്കെ ഇന്ന് വീണ്ടും കോടതിയില്‍ ഹാജരാക്കുകയായിരുന്നു.

എ എ പി നേതാവ് മദ്യനയക്കേസില്‍ അറസ്റ്റിലായതിനെ തുടര്‍ന്ന് ഒരാഴ്ചയായി സിബിഐ കസ്റ്റഡിയിലാണ്. ഫെബ്രുവരി 26നാണ് സി ബി ഐ അറസ്റ്റ് ചെയ്തത്.